Wednesday December 12th, 2018 - 6:31:am
topbanner

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ

suji
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേകജമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ.ഇന്ത്യയുടെ ആന്റിഡോപിംഗ് ഏജന്‍സി നാഡയ്ക്ക് തങ്ങളുടെ താരങ്ങളെ പരിശോധിക്കാന്‍ അധികാരമില്ലെന്നാണ് ബിസിസിഐ നിലപാട് . ബോര്‍ഡ് ഒരു നാഷണല്‍ സ്‌പോര്‍ട്ട് ഫെഡറേഷന്‍ അല്ല.നിലവിലെ ഉത്തേജകമരുന്ന് പരിശോധന കാര്യക്ഷമമാണെന്നും ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി നാഡ മേധാവി നവീന്‍ അഗര്‍വാളിന് അയച്ച കത്തില്‍ പറയുന്നു.

ബിസിസിഐയുടെ കീഴില്‍ നടക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് നാഡ പരിശോധന ആവശ്യമില്ലെന്ന് ജോഹ്‌റി കത്തില്‍ വ്യക്തമാക്കി.സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ കമ്മിറ്റി ഉപദേശപ്രകാരമാണ് കത്തയച്ചത്. നാഡയുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് സെക്രട്ടറി ബിസിസിഐയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിനും ബിസിസിഐ എതിര്‍പ്പ് പ്രകടിപ്പിച്ചു.നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേജകവിരുദ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നത് അന്താരാഷ്ട്ര നിബന്ധനകള്‍ പ്രകാരമാണെന്നും ബിസിസിഐ പറയുന്നു.

 

Read more topics: BCCI, dope test , cricket
English summary
BCCI rejects NADA’s demand to conduct dope test on Indian cricketers
topbanner

More News from this section

Subscribe by Email