topbanner
Tuesday January 23rd, 2018 - 7:10:am
topbanner

രവി ശാസ്ത്രിയുടെ പ്രതിഫലം ഏഴു കോടി

rajani v
രവി ശാസ്ത്രിയുടെ പ്രതിഫലം ഏഴു കോടി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ രവി ശാസ്ത്രിയ്ക്ക് ബിസിസിഐ പ്രതിവര്‍ഷം ഏഴു കോടി രൂപ പ്രതിഫലമായി നല്‍കുമെന്ന് റിപ്പോര്‍ട്ട്.ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.ഏഴ് കോടി മുതല്‍ ഏഴര കോടി വരെയായിരിക്കും രവിശാസ്ത്രിയുടെ പ്രതിഫലം.

മുമ്പ് മെയ് മാസത്തില്‍ ബി.സി.സി.ഐയുമായി കൂടികാഴ്ച നടത്തിയപ്പോള്‍ അനില്‍ കുംബ്ലെ പ്രതിഫലമായി ആവശ്യപ്പെട്ടത് ഏഴ് കോടി രൂപയായിരുന്നു. ഇത് നല്‍കാന്‍ ബി.സി.സി.ഐ തയാറായിരുന്നില്ല. നേരത്തെ് ടീം ഡയറക്ടറായിരുന്നപ്പോള്‍ ബി.സി.സി.ഐ ഏഴ് കോടിയോളം രൂപ രവിശാസ്ത്രിക്ക് പ്രതിഫലമായി നല്‍കിയിരുന്നു.

രവിശാസ്ത്രിയെ അസിസ്റ്റ് ചെയ്യുന്നവര്‍ക്ക് രണ്ട് കോടി രൂപ പ്രതിഫലം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അണ്ടര്‍ 19 പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ആദ്യ വര്‍ഷം 4.5 കോടിയും രണ്ടാം വര്‍ഷം അഞ്ച് കോടിയുമാണ് പ്രതിഫലമായി നല്‍കുന്നത്.

 

English summary
BCCI ravishastri remuniration 7 core
topbanner topbanner

More News from this section

Subscribe by Email