Tuesday May 21st, 2019 - 8:22:pm
topbanner
topbanner

ഡിവില്ലിയേഴ്‌സ് വക വെടിക്കെട്ട്; 200 കടന്ന് ബാംഗ്ലൂര്‍

JB
ഡിവില്ലിയേഴ്‌സ് വക വെടിക്കെട്ട്;  200 കടന്ന് ബാംഗ്ലൂര്‍

ബംഗളൂരു: ഹോം ഗ്രൗണ്ടില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കിങ്സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ 203 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബാംഗ്ലൂര്‍ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സ് നേടിയത്.

44 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സാണ് ബാംഗ്ലൂരിനെ 200 റണ്‍സ് കടത്തിയത്. ഏഴ് സിക്സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് ഇന്നിങ്സ്. സ്റ്റോയിന്‍സ് 34 പന്തില്‍ നിന്ന് 46 ഉം പാര്‍ഥിവ് പട്ടേല്‍ 24 പന്തില്‍ നിന്ന് 43 ഉം റണ്‍സെടുത്തു. ക്യാപ്ടന്‍ വിരാട് കോഹ്ലി 13 റണ്‍സെടുത്ത് പുറത്തായി.

പഞ്ചാബിനായി ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഹാര്‍ദസ് വില്‍ജോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള ശ്രമത്തിലാണ് ആര്‍സിബി. പത്ത് കളികളില്‍ മൂന്നെണ്ണം മാത്രം ജയിച്ച് ആറു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബാംഗ്ലൂര്‍. പത്ത് കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്.

 

English summary
BANGLORE ROYAL CHALLENGERS IN 200 RUN
topbanner

More News from this section

Subscribe by Email