Tuesday November 13th, 2018 - 12:29:pm
topbanner

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ സിന്ധുവിന് വെള്ളി

Renjini
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ സിന്ധുവിന് വെള്ളി

ജക്കാർത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു തോറ്റു. ഫൈനലില്‍ തായ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി.

സ്‌കോര്‍ 13-21, 16-21.ഏഷ്യൻ ഗെയിംസിൽ ഈ വിഭാഗത്തിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സിന്ധു.ഒന്നാം നമ്പര്‍ കളി പുറത്തെടുത്താണ് തായ് സു യിങ് ഇന്ത്യയുടെ പിവി സിന്ധുവിനെ തോല്‍പിച്ച് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത്.

മത്സരത്തിലെ ആദ്യ സെര്‍വില്‍ തന്നെ അഞ്ച് പോയിന്റ് നേടിയ ശേഷമാണ് തായ് സു യിങ് സിന്ധുവിന് സെര്‍വ് കൈമാറിയത്. പിന്നീടൊരിക്കലും ആദ്യ ഗെയിമില്‍ മുന്നിലെത്താന്‍ സിന്ധുവിന് കഴിഞ്ഞില്ല.

13-21നായിരുന്നു ആദ്യ ഗെയിം സിന്ധു കൈവിട്ടത്.ലോകബാഡ്‌മിന്‍റൻ ചാംപ്യൻഷിപ്പിലും സിന്ധുവിന് ഫൈനലിൽ വിജയകീരിടം സ്വന്തമാക്കാനായില്ല. സ്‌പാനിഷ് താരം കരോലിന മാരിനായിരുന്നു അന്ന് സ്വർണം.

English summary
Sindhu wins silver in Asian Games badminton
topbanner

More News from this section

Subscribe by Email