Friday April 19th, 2019 - 8:43:pm
topbanner
topbanner

ഏഷ്യൻ ​ഗെയ്ംസ്; പി.വി സിന്ധു ഫൈനലില്‍

Renjini
ഏഷ്യൻ ​ഗെയ്ംസ്; പി.വി സിന്ധു ഫൈനലില്‍

ജക്കാർത്ത:ഏഷ്യൻ ഗെയ്ംസിൽ വനിതകളുടെ ബാറ്റ്മിന്‍റണില്‍ പി.വി സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. യമഗുചിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധു പരാചയപ്പെടുത്തിയത്.

സ്കോര്‍ 21-17, 15-21, 21-10. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഏഷ്യൻ ഗെയ്ംസ് ബാറ്റ്മിന്‍റണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ തായ് സു ഇന്നിനെ നേരിടും.

ചരിത്രം കുറിച്ചാണ് ഒളിമ്പിക്‌സ്, ലോക ബാഡ്മിന്റണ്‍ വേദികളിലെ വെള്ളിമെഡല്‍ ജേതാവു കൂടിയായ സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്നത്.

Read more topics: Asian, Games, PV Sindhu, final
English summary
Asian Games PV Sindhu in final
topbanner

More News from this section

Subscribe by Email