Sunday December 16th, 2018 - 11:34:am
topbanner

അച്ഛന്റെ പേര് നശിപ്പിക്കില്ല ഈ മകന്‍

suji
അച്ഛന്റെ പേര് നശിപ്പിക്കില്ല ഈ മകന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പേര് ഇന്ത്യക്കാര്‍ക്ക് ദൈവത്തോളം വലുത് തന്നെയാണ്. സച്ചിന്‍ ക്രിക്കറ്റ് കളി അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്നത് നിര്‍ത്തിയ ആളുകളുടെ എണ്ണം മാത്രം നോക്കിയാല്‍ മതിയാകും ഇത് തിരിച്ചറിയാന്‍. എന്നാല്‍ മഹാന്മാരായ ആളുകളുടെ മക്കള്‍ പലപ്പോഴും ഇതിനൊപ്പം എത്താന്‍ ബുദ്ധിമുട്ടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിന് അപവാദമാകുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

18 വയസ്സ് ആയിട്ടുള്ളെങ്കിലും അര്‍ജുന്റെ ഇടംകൈയില്‍ നിന്നും പറക്കുന്ന ബോളുകള്‍ എതിര്‍താരത്തിന്റെ പ്രതിരോധങ്ങള്‍ ഭേദിക്കുന്നതാണ്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറാണ് അര്‍ജുന്‍. കഴിഞ്ഞ ദിവസം കൂച്ച് ബിഹാര്‍ ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ അഞ്ച് വിക്കറ്റാണ് അര്‍ജുന്‍ വീഴ്ത്തിയത്.

അണ്ടര്‍ 19 മുംബൈ ടീമില്‍ അംഗമായ അര്‍ജുന്‍ ആദ്യ ഇന്നിംഗ്‌സില്‍ 1-42 വീഴ്ത്തിയ ശേഷമായിരുന്നു രണ്ടാം ഇന്നിംഗ്‌സിലെ ശ്രദ്ധയാകര്‍ഷിച്ച പ്രകടനം. 26 ഓവര്‍ എറിഞ്ഞ താരം 5-95 എന്ന കണക്കാണ് സ്വന്തം പേരില്‍ എഴുതിയത്. മത്സരം സമനിലയിലാണ് അവസാനിച്ചത്.

 

Read more topics: Arjun Tendulkar,Mumbai,wickets
English summary
Arjun picks up five wicket haul against MP
topbanner

More News from this section

Subscribe by Email