Sunday February 17th, 2019 - 1:17:am
topbanner

വിരാടിന്റെ ആ ചുംബനം അനുഷ്‌കയെ തെറിവിളിച്ചവര്‍ക്കുള്ള മറുപടിയാണ്

suji
 വിരാടിന്റെ ആ ചുംബനം അനുഷ്‌കയെ തെറിവിളിച്ചവര്‍ക്കുള്ള മറുപടിയാണ്

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിനെ പൊരുതാന്‍ സഹായിക്കുക മാത്രമല്ല ചെയ്തത്. തന്നെയും, ഭാര്യ അനുഷ്‌കയെയും വിമര്‍ശിക്കുകയും, ട്രോളുകയും ചെയ്തവര്‍ക്കുള്ള മറുപടി കൂടി ബാറ്റ് കൊണ്ട് നല്‍കുകയായിരുന്നു. 153 റണ്‍ അടിച്ചു കൂട്ടിയ വിരാട് കഴുത്തില്‍ മാലയില്‍ തൂക്കിയിരുന്ന വിവാഹമോതിരത്തില്‍ ചുംബിച്ചാണ് മധുരപ്രതികാരം വീട്ടിയത്.

150 റണ്‍ തികച്ചപ്പോള്‍ വിരാട് കഴുത്തില്‍ അണിഞ്ഞ മാലയിലെ മോതിരം പുറത്തെടുത്ത് ചുംബിച്ചു. പിന്നെ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന മട്ടില്‍ ടിവി ക്യാമറകള്‍ക്ക് പകര്‍ത്തിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ആ മോതിരം ഉയര്‍ത്തിപ്പിടിച്ചു. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ട്രോളന്‍മാര്‍ അനുഷ്‌കയെ കുറച്ചൊന്നുമല്ല അക്രമിച്ചത്.

അഞ്ച് റണ്ണിന് വിരാട് മടങ്ങിയത് അനുഷ്‌കയുടെ ഗുണം കൊണ്ടാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. ആദ്യ ടെസ്റ്റില്‍ ഭര്‍ത്താവിനൊപ്പം ചെലവഴിച്ച ശേഷം അനുഷ്‌ക ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നതിനിടെയാണ് ക്യാപ്റ്റന്റെ സൂപ്പര്‍ഹിറ്റ് ഇന്നിംഗ്‌സ് പിറന്നത്. വിവാഹം കഴിച്ചെന്ന് കരുതി തന്റെ രീതികള്‍ മാറിയിട്ടില്ലെന്ന് വിരാട് പ്രഖ്യാപിക്കുകയായിരുന്നു.

ഒപ്പം നന്നായി കളിച്ചാലും, മോശമായി കളിച്ചാലും ഭാര്യയുടെ നേരെയുള്ള ട്രോളിംഗ് നിര്‍ത്തിക്കൊള്ളാനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ആ ചുംബനം.

 

Viral News

Read more topics: Anushka , Virat Kohli ,relationship
English summary
Anushka Sharma Virat Kohli relationship
topbanner

More News from this section

Subscribe by Email