topbanner
Thursday November 23rd, 2017 - 8:50:am
topbanner
Breaking News

അലക്സാണ്ടര്‍ ഗുവാറസ് മുംബൈ സിറ്റി എഫ് സിയില്‍ ഹെഡ് കോച്ചായി തുടരും

fasila
അലക്സാണ്ടര്‍ ഗുവാറസ്  മുംബൈ സിറ്റി എഫ് സിയില്‍ ഹെഡ് കോച്ചായി  തുടരും

കൊച്ചി: 2017 നവംബറില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം എഡിഷനില്‍ അലക്സാണ്ടര്‍ ഗുവാറസ് മുംബൈ സിറ്റി എഫ് സിയുടെ കോച്ചായി തുടരും. കഴിഞ്ഞ വര്‍ഷം ഐ എസ് എല്‍ ഗ്രൂപ്പ് സ്റ്റാണ്ടിംഗില്‍ മുന്നില്‍ നിന്ന മുംബൈ എഫ് സിയെ സെമി ഫെനലില്‍ എത്തിക്കാന്‍ അലെക്സാണ്ടറിനു സാധിച്ചു.

1990ല്‍ നടന്ന ഫിഫ വേള്‍ഡ് കുപ്പില്‍ കൊസ്റ്റ റിക്കന്‍ റിട്ടയര്‍ഡ് ഫുട്ബോളറായ അദ്ദേഹം സ്വന്തം രാജ്യത്തെ പ്രതിനിതീകരിച്ചിടുണ്ട്. കൊസ്റ്റ റിക്ക നാഷ്ണല്‍ സ്ക്വാഡിനെ 2002, 2006 ഫിഫ വേള്‍ഡ് കപ്പ് ടൂര്‍ണമെന്‍റില്‍ യോഗ്യത നേടികൊടുത്ത ഹെഡ് കോച്ച് എന്നതാണ് അദ്ദേഹത്തിന്‍റെ നേട്ടങ്ങളിലൊന്ന്.

അലക്സാണ്ടര്‍ ഹെന്‍റിക് ബൊര്‍ഗസ് ഗുവാറസ് ബെല്ലിനെ പരിശീലിപ്പിച്ച ശേഷം 1996 ൽ ഹെറെഡിയാനോയില്‍ എത്തി അവിടെ ഇരു ടീമുകളിലുമായി നല്ല ഫലം നേടുകയും ചെയ്തു. സപ്രീസില്‍ പ്രവര്‍ത്തിച്ച് മൂന്ന് നാഷ്ണല്‍ ടൂര്‍ണമെന്‍റുകള്‍ വിജയിക്കുകയും മെക്ക്സിക്കോയിലെ ഗ്വടിമാല, ഇറാപുടൊ, ഡൊറാട്സ് ഡി സിയാനോള എന്നീ ഇന്‍റര്‍നാഷ്ണല്‍ ടീമുകളെ പരിശീലിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ ടീമിന്‍റെ പ്രകടനത്തില്‍ സന്തോഷമുണ്ട് കളികളത്തില്‍ ഒരു സാധരണകാരനെ പോലെയും പുറത്ത് ഒരു രക്ഷകര്‍ത്താവിനെ പോലെയുമാണ് അദ്ദേഹം ടീമിനിനെ നയിച്ചത് എന്ന് മുംബൈ എഫ് സി ടീം ഉടമ രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

ഈ ടീമില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും ഉടമകളുടെയും മാനേജ്മെന്‍റിന്‍റെയും പിന്തുണ വളരെ വലുതായിരുന്നു. അതുപോലെ തന്നെ കളികാര്‍ക്കും സ്റ്റഫിനും സ്പ്പോര്‍ടേര്‍സ് ക്ലബില്‍ നിന്നും ലഭിച്ച സ്നേഹവും സ്വീകരണവും അതിശക്തമായിരുന്നു എന്നും അലക്സാണ്ടര്‍ ഗുവാറസ് പറഞ്ഞു.

Read more topics: Alexander, Guerrero, head, coach
English summary
Alexander Guerrero will continue to head coach in Mumbai City FC
topbanner topbanner

More News from this section

Subscribe by Email