Tuesday September 25th, 2018 - 11:02:am
topbanner

ജയ്ഷക്കെതിരേ എ.എഫ്.ഐയുടെ അച്ചടക്ക നടപടി വരുന്നു

sadk
ജയ്ഷക്കെതിരേ എ.എഫ്.ഐയുടെ അച്ചടക്ക നടപടി വരുന്നു

കോയമ്പത്തൂര്‍: റിയോ ഒളിംപിക്‌സ് മാരത്തോണ്‍ മത്സരത്തിന് ശേഷം അത്‌ലറ്റിക്ക് ഫെഡറേഷനെയും പരിശീലകനെയും പ്രതിക്കൂട്ടിലാക്കി ആരോപണം ഉന്നയിച്ച ഒളിംപ്യന്‍ ഒ.പി ജയ്ഷയ്‌ക്കെതിരേ നടപടി വരുന്നു. അടുത്ത് തന്നെ ചേരുന്ന ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ കൗണ്‍സില്‍ യോഗം അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി സി.കെ വത്സന്‍ പറഞ്ഞു. ഇന്ത്യയുടെ സ്പ്രിന്റ് പരിശീലകനായ റഷ്യക്കാരന്‍ ദിമിത്രിയെ ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്.

മറ്റ് അഞ്ച് വിദേശ പരിശീലകരെ നിലനിര്‍ത്തും. ഏഷ്യന്‍ ട്രാക്ക്, ലോക ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കായുള്ള ദേശീയ ക്യാംപ്, പട്യാല, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഡിസംബറില്‍ ആരംഭിക്കും. അടുത്ത വര്‍ഷം മുതല്‍ ആറ് ഗ്രാന്‍ഡ്പ്രീകള്‍ നടക്കും. ഇതില്‍ ഒരെണ്ണം കേരളത്തില്‍ നടത്തും.

ആസ്‌ത്രേലിയ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡിസംബറില്‍ ഡല്‍ഹിയില്‍ എ.എഫ്.ഐയുടെ നേതൃത്വത്തില്‍ സ്പ്രിന്റ് അക്കാദമി തുടങ്ങുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. 2017 ല്‍ നടക്കുന്ന ലോക അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ദേശീയ ജൂനിയര്‍ മീറ്റില്‍ നിന്നും തിരഞ്ഞെടുക്കുമെന്നും സി.കെ വത്സന്‍ പറഞ്ഞു.

 

പതിനേഴുകാരിയുടെ ഗര്‍ഭത്തിന് ഉത്തരവാദി പന്ത്രണ്ടുകാരനല്ല; പെണ്‍കുട്ടി പറഞ്ഞത് നുണ

ചിമ്ബുവിന്റെ നായികയായത് തെറ്റായിപ്പോയി: മഞ്ജിമ

Read more topics: Coimbatore, against
English summary
Coimbatore, Action, against, Jaysha
topbanner

More News from this section

Subscribe by Email