Monday October 22nd, 2018 - 5:20:am
topbanner
Breaking News

സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും കോണ്ടിനന്റല്‍ കപ്പ് വിജയത്തെ പുകഴ്ത്തി വിരാട് കോലി; ഇത് ഇന്ത്യന്‍ ഫുട്‌ബോളിന് പ്രചോദനം

suji
 സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും കോണ്ടിനന്റല്‍ കപ്പ് വിജയത്തെ പുകഴ്ത്തി വിരാട് കോലി; ഇത് ഇന്ത്യന്‍ ഫുട്‌ബോളിന് പ്രചോദനം

മുംബൈ: കോണ്ടിനന്റല്‍ കപ്പ് 2018ല്‍ വിജയം നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രശംസിച്ച് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഞായറാഴ്ച നടന്ന ഫൈനലില്‍ സുനില്‍ ഛേത്രിയും സംഘവും കെനിയയെ തോല്‍പ്പിച്ചാണ് കപ്പില്‍ മുത്തമിട്ടത്. ഫൈനലില്‍ രണ്ട് തവണയാണ് ഛേത്രി നിറയൊഴിച്ചത്. 2-0നായിരുന്നു വിജയവും. അര്‍ജന്റീനയുടെ ലയണല്‍ മെസിയുടെ 64 അന്താരാഷ്ട്ര ഗോളിനൊപ്പം സുനില്‍ ഛേത്രി എത്തുകയും ചെയ്തു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കിടിലന്‍ പെര്‍ഫോമന്‍സിനെ പുകഴ്ത്തി വിരാട് ട്വിറ്റിലെത്തി. ഇന്ത്യന്‍ ഫുട്‌ബോളിന് ആവശ്യമായ പ്രചോദനം നല്‍കാന്‍ ഈ വിജയം വഴിയൊരുക്കുമെന്നും ഐഎസ്എല്‍ എഫ്‌സി ഗോവ സഹഉടമ കൂടിയായ വിരാട് അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് ക്യാപ്റ്റന്റെ അഭിനന്ദനത്തിന് മറുപടിയുമായി ഛേത്രിയും ട്വിറ്ററിലെത്തി.

നന്ദി ചാമ്പ്യന്‍. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷമുള്ള കുട്ടികള്‍ നന്നായി കളിച്ചു എന്ന വാക്ക് കടമെടുക്കും എന്നുകൂടി ഛേത്രി കുറിച്ചു. ഇന്ത്യന്‍ ടീമിന് പിന്തുണയുമായി സ്റ്റേഡിയത്തില്‍ എത്തണമെന്ന് നേരത്തെ ഇദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ പിന്തുണയുമായി വിരാട് എത്തിയിരുന്നു. ഇതിന് ശേഷം മുംബൈ സ്റ്റേഡിയത്തിലെ ടിക്കറ്റുകള്‍ വിറ്റുതീരുന്ന കാഴ്ചയ്ക്കും രാജ്യം കാഴ്ചക്കാരായി.

 

English summary
2018 intercontinental cup kohli lauds sunil chhetris team india
topbanner

More News from this section

Subscribe by Email