Wednesday June 20th, 2018 - 10:05:pm
topbanner
Breaking News

2016ലെ മികച്ച ഫുട്‌ബോളറായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു

Jikku Joseph
2016ലെ മികച്ച ഫുട്‌ബോളറായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു

സൂറിച്ച്: 2016ലെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ഇത് നാലാം തവണയാണ് ഫിഫ പുരസ്‌കാരം റൊണാള്‍ഡോ സ്വന്തമാക്കുന്നത്.

ലിയോണല്‍ മെസ്സിയെയും അന്റോയ്ന്‍ ഗ്രീസ്മാനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം നേടുന്ന ആദ്യ താരമായി. കഴിഞ്ഞമാസം ബാലണ്‍ ഡി ഓര്‍ നേടിയ റൊണാള്‍ഡോ പുരസ്‌കാരം ഉറപ്പിച്ചിരുന്നതിനാല്‍ മെസ്സി ചടങ്ങിനെത്തിയതേയില്ല. ലെസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ മഹാത്ഭുതത്തിന് വഴിയൊരുക്കിയ ക്ലോഡിയോ റാനിയേരിക്ക് മികച്ച പരിശീലകനുള്ള പുരസ്‌കാരം സമ്മാനിച്ചത് സാക്ഷാല്‍ ഡീഗോ മറഡോണ തന്നെയായിരുന്നു.  2016ലെ മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം മലേഷ്യന്‍ സൂപ്പര്‍ ലീഗിലെ താരമായ മുഹമ്മദ് ഫയിസ് സുബ്രി സ്വന്തമാക്കി.

ജര്‍മനിയുടെ സില്‍വിയ നീഡ് ആണ് മികച്ച വനിതാ പരിശീലക. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫ സ്വന്തം നിലയ്ക്ക് നടത്തുന്ന ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങളാണ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് പ്രഖ്യാപിച്ചത്. പുരസ്‌കാരം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ ടീമിലെ സഹതാരങ്ങളോടും പരിശീലകനോടും കുടുംബത്തിനോടും നന്ദി അറിയിക്കുന്നുവെന്നും റൊണാള്‍ഡോ പ്രതികരിച്ചു.

English summary
2016 fifa footballer of the year award goes to cristiano ronaldo

More News from this section

Subscribe by Email