Monday May 20th, 2019 - 4:58:am
topbanner
topbanner

ഇനി രാമകൃഷ്ണ ലീലയുടെ പതിനാല് ദിനങ്ങൾ.. തൃച്ചംബരം മഹോത്സവത്തിന് കൊടിയേറി

fasila
ഇനി രാമകൃഷ്ണ ലീലയുടെ പതിനാല് ദിനങ്ങൾ.. തൃച്ചംബരം മഹോത്സവത്തിന് കൊടിയേറി

തളിപ്പറമ്പ്: തളിപ്പറമ്പുകാർക്ക് ഇനി ആഘോഷത്തിന്റെ പതിനാല് ദിനരാത്രങ്ങൾ.. ഭക്തരുടെ കണ്ടങ്ങളില്‍ നിന്നും ഗോവിന്ദ വിളികള്‍ ആർത്തിരമ്പിയ പുണ്യ മുഹൂര്‍ത്തത്തില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റിന് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്ര സന്നിധിയില്‍ എത്തിയത്.

ഉച്ചക്ക് ഒന്നിന് കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റം നടന്നു. പ്രാർത്ഥനാ നിരതമായ മുഹൂര്‍ത്തത്തില്‍ പാലമൃതും ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് പതിനായിരത്തോളം പേര്‍ക്ക് മഹാ അന്നദാനവും നടന്നു.

രാത്രി 7.30 ന് കലാ സാംസ്‌ക്കാരിക പരിപാടികള്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സേവാസമിതി പ്രസിഡന്റ് സി.സുരേന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ.മുരളി നിര്‍വ്വഹിക്കും.

പി.എം.മുകുന്ദന്‍ മടയന്‍ ഏറ്റുവാങ്ങും. ടിടികെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.കെ.മഹേശ്വരന്‍ നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, പി.എം.ജനാര്‍ദ്ദനന്‍, എ.അശോക്കുമാര്‍, വി.പി.ചന്ദ്രപ്രകാശന്‍ എന്നിവര്‍ പ്രസംഗിക്കും.

രാത്രി പത്ത് മുതല്‍ ഭക്തിഗാനമേള. പുലര്‍ച്ചെ ഒന്നിന് മഴൂരില്‍ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. ഏഴിന് സംഗീതകച്ചേരിയും നൃത്തനൃത്യങ്ങളും. എട്ടിന് സംഗീത കച്ചേരി, ഒന്‍പതിന് രാത്രി ഒന്‍പത് മുതല്‍ ചാക്യാര്‍കൂത്തും പുല്ലാങ്കുഴല്‍ കച്ചേരിയും.

10 ന് രാത്രി പത്ത് മുതല്‍ നൃത്തനൃത്യങ്ങള്‍. പൂക്കോത്ത്‌നടയില്‍ രാത്രി ഏഴ് മുതല്‍ മൊട്ടമ്മല്‍ രാജന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന താളമേളലയം. 11 ന് നാരായണീയപാരായണം, പൂക്കോത്ത് നടയില്‍ രാത്രി 7.30 മുതല്‍ ഗോത്രപൊലിമ. 12 ന് രാത്രി ഓട്ടന്‍തുള്ളല്‍, 13 ന് ഭക്തിഗാനസുധയും പൂക്കോത്ത്‌നടയില്‍ മിമിക്‌സ് മെഗാഷോയും.

14 ന് ട്രിപ്പിള്‍ തായമ്പക, 15 ന് പൂക്കോത്ത്‌നടയില്‍ നാടകം, 16 ന് നൃത്തനൃത്യങ്ങള്‍, പൂക്കോത്ത്‌നടയില്‍ 7.30 മുതല്‍ സ്മൃതിമധുരം. 17 ന് ഉല്‍സവബലി, 18 ന് നാടുവലംവെക്കല്‍, 19 ന് ആറാട്ട്, 20 ന് വൈകുന്നേരം കൂടിപ്പിരിയല്‍. എല്ലാ ദിവസവും ആധ്യാത്മികപ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്. ആറ് മുതല്‍ പത്ത് ദിവസവും പുലര്‍ച്ചെ ക്ഷേത്രത്തില്‍ നിന്ന് പൂക്കോത്ത്‌നടയിലേക്ക് എഴുന്നള്ളത്തും നടക്കും.

ഐതീഹ്യം

ഐതിഹ്യങ്ങളെ മാറ്റി നിര്‍ത്തി ഈ ഉത്സവത്തെ പ്രതിപാദിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ തന്നെ ഇവിടത്തെ ഉത്സവ സമ്പ്രദായങ്ങളും ഐതിഹ്യങ്ങളാല്‍ കേട്ടുപിണഞ്ഞു കിടക്കുന്നു എന്ന് കാണാന്‍ സാധിക്കും. കംസവധം കഴിഞ്ഞ ഭാവത്തില്‍ ആണ് ഇവിടത്തെ ശ്രീകൃഷ്ണ സങ്കല്പ്പം. കൃഷ്ണനെയും ബലരാമനെയും വധിക്കാന്‍ കംസന്‍ നിയോഗിച്ച കുവലയ പീഠം എന്ന മദയാനയെ കൊന്ന് അതിന്റെ ഊരിയെടുത്ത കൊമ്പുമായി കംസ നിഗ്രഹം നടത്തിയ കൃഷ്ണനെയാണ് ഇവിടെ ആരാധിച്ച് വരുന്നത്.

അതിനാല്‍ തന്നെ ഇതര ക്ഷേത്രങ്ങളിലെ കൃഷ്ണ സങ്കല്‍പങ്ങളെ അപേക്ഷിച്ച് അല്‍പ്പം രൗദ്ര ഭാവത്തില്‍ ആണ് ഇവിടത്തെ പ്രതിഷ്ടാ ഐതിഹ്യം. അതിനാല്‍ തന്നെ ആനയെ എഴുന്നള്ളിക്കുന്നത് ഇവിടെ നീഷിദ്ധമായിട്ടാണ് കരുതി പൊരുന്നത്. അതേ സമയം കുട്ടിക്കളിയുടെ ഭാവത്തില്‍ ഓട്ടവും ബഹളവുമൊക്കെ ഈ ഉത്സവത്തിനു ഉണ്ട്. കുംഭം ഒന്നിനു തുടങ്ങുന്ന പടഹാദി എഴുന്നള്ളിപ്പ് ഉത്സവത്തിനു ശേഷം കുംഭം 22 നു നടക്കുന്ന കൊടിയേറ്റത്തോടെയാണു പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉത്സവം വലിയ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.

കൊടിയേറ്റത്തിനു ശേഷം അര്‍ദ്ധരാത്രിയോടെ മഴൂര്‍ ബലഭദ്രസസ്വാമി അനിയനടുത്തേക്ക് എഴുന്നളൂന്നു. എട്ടു കിലോമീറ്റര്‍ ബലരാമന്റെ തിടമ്പ് തലയിലേന്തി ക്ഷേത്ര മേല്‍ശാന്തി ഓടി എഴുന്നള്ളുന്നതാണു തൃച്ചംബരം ഉത്സവത്തിന്റെ ഏറ്റവും ആകര്‍ഷണീയമായ മുഹൃത്തം. ഇനിയുള്ള14നാളുകള്‍ തൃച്ചംബരം വൃന്ദാവന സദൃശമാകും. ക്ഷേത്രത്തില്‍ നിന്നും ഒരുകിലോമീറ്റര്‍ അപ്പുറത്ത് ഇന്നത്തെ നാഷണല്‍ ഹൈവേ കടന്ന് പോകുന്ന പൂക്കോത്ത് നടയിലാണു ഉത്സവ ഘോഷങ്ങള്‍.

 

English summary
trichambaram ulsavam 2018
topbanner

More News from this section

Subscribe by Email