Sunday August 18th, 2019 - 10:57:pm
topbanner
topbanner

ഇന്ന് അക്ഷയതൃതിയ

Anusha Aroli
ഇന്ന് അക്ഷയതൃതിയ

വൈശാഖമാസത്തിലെ  ശുക്ലപക്ഷ  തൃതീയ ആണ് അക്ഷയതൃതീയ . ഈ ദിനം ബലരാമജയന്തിയായും ആചരിക്കപ്പെടുന്നു. അറിഞ്ഞോഅറിയാതെയോ ചെയ്തു പോയ തെറ്റുകൾ ഈ ദിനത്തിൽ ചെയ്യുന്ന സൽക്കർമങ്ങൾ കൊണ്ട് ഇല്ലാതാവും എന്ന പ്രത്യേകതയുമുണ്ട്.

ഹൈന്ദവവിശ്വാസപ്രകാരം വളരെയധികം പ്രത്യേകതയുള്ള ദിനമാണ് അക്ഷയതൃതീയ. ഭഗവാൻ ശ്രീകൃഷ്ണൻ കുചേലനെ കുബേരനാക്കിയത് ഈ ദിനമാണ്. ഒരു അക്ഷയതൃതീയ ദിവസമാണ് പഞ്ചപാണ്ഡവർക്ക് സൂര്യഭഗവാന്‍ 'അക്ഷയപാത്രം' സമ്മാനിച്ചത്. അക്ഷയം എന്നാൽ ഒരിക്കലും നാശമില്ലാത്തത്, എത്ര എടുത്താലും തീരാത്തത് എന്നെല്ലാമാണ് അർഥം.

ശ്രീശങ്കരാചാര്യർ കനകധാരാസ്തോത്രം ചൊല്ലി ലക്ഷ്മീദേവിയെ പ്രസാദിപ്പിച്ച് സ്വർണനെല്ലിക്ക വർഷിച്ച് ഭക്തയുടെ ദാരിദ്ര്യദുഃഖം മാറ്റിയതും ഈ അക്ഷയതൃതീയ ദിനത്തിലാണ്. വ്യാസമഹർഷി മഹാഭാരതം എഴുതിത്തുടങ്ങിയതും ഗണപതി ഇതു പകർത്തി എഴുതിത്തുടങ്ങിയതും ഈ ദിവസമാണ്. ഈ ദിവസം വിഷ്ണു ഭക്തർ ഒരു ദിവസത്തെ വ്രതമെടുത്ത് വിഷ്ണുവിനെയും ലക്ഷ്മീഭഗവതിയെയും പൂജിക്കുന്നു. ഈ പുണ്യദിനത്തിൽ ദാനധർമങ്ങള്‍ നടത്തുന്നതും പുണ്യഗ്രന്ഥങ്ങൾ വായിക്കുന്നതും പൂജ, ജപം മുതലായ സൽക്കർമങ്ങൾ ചെയ്യുന്നതും വളരെ നല്ലതാണ്. 

അക്ഷയതൃതീയ ദിവസം ചെയ്യുന്ന സൽക്കർമങ്ങളെല്ലാം അക്ഷയഫലത്തെ പ്രദാനം ചെയ്യുന്നു എന്നു വിഷ്ണുപുരാണത്തിൽ പറയുന്നു. ഈ ദിവസം പുണ്യകര്‍മങ്ങൾ ചെയ്താൽ സർവപാപങ്ങളിൽ നിന്നു മുക്തിയും അക്ഷയപുണ്യവും കീർത്തിയും ധനവരദാനവും ലഭിക്കും. 

വർഷത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനങ്ങളില്‍ ഒന്നാണ് അക്ഷയതൃതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് അക്ഷയതൃതീയ നാളിലാണ് എന്നാണു വിശ്വാസം. രോഹിണി നാളിലോ തിങ്കളാഴ്ചയോ വരുന്ന അക്ഷയതൃതീയ വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ വർഷം രോഹിണി നാളിൽ അക്ഷയതൃതീയ വരുന്നതിനാൽ അന്ന് അനുഷ്ഠിക്കുന്ന കർമങ്ങൾക്ക് ഇരട്ടിഫലം ലഭിക്കുമെന്നാണു വിശ്വാസം.

ഈ ദിനത്തിൽ ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ ചെയ്യുന്നതിന്, കല്യാണം, ഗൃഹപ്രവേശം, വാഹനങ്ങൾ, വസ്തുക്കള്‍ വാങ്ങുക ഇവയെല്ലാം ചെയ്യുന്നതിനു പറ്റിയ ദിവസമാണ് അക്ഷയതൃതീയ എന്നാണു വിശ്വാസം. ഈ ദിവസം അന്നദാനം,  ഗോദാനം, വസ്ത്രദാനം, വിദ്യാദാനം ഇവ ചെയ്യുന്നതു വളരെ നല്ലതാണ്. അന്നു ചെയ്യുന്ന ദാനധർമാദികളുടെ പുണ്യം നൽകുന്നയാൾക്കു മാത്രമല്ല അദ്ദേഹത്തിന്റെ വംശപരമ്പരയ്ക്കു കൂടി ലഭിക്കും. പക്ഷേ അർഹരായവർക്ക് ചെയ്യേണ്ട ഒരു മഹത് കർമമാണ് ദാനം എന്നു കൂടി ഓർമിക്കേണ്ടതാണ്.

അന്നു ഭവനത്തിൽ ലക്ഷ്മീനാരായണ സങ്കൽപത്തിൽ മഞ്ഞളും തുളസിയും നട്ടുപരിപാലിക്കുന്നത് ഉത്തമമാണ്. സന്ധ്യയ്ക്ക് അഞ്ചു തിരിയിട്ട നെയ്‌വിളക്കു തെളിച്ചു നാമം  ജപിക്കുന്നതു ശ്രേഷ്ഠമാണ്. നെയ്‌വിളക്കിനു മുന്നിലിരുന്ന് അഭീഷ്ട സിദ്ധിക്കായി മന്ത്രജപം നടത്തിയാല്‍ ക്ഷിപ്രഫലസിദ്ധി ലഭിക്കുമെന്നാണു വിശ്വാസം.

Read more topics: today, akshaya thrithiya, rohini
English summary
today is akshaya thrithiya
topbanner

More News from this section

Subscribe by Email