Monday September 24th, 2018 - 12:01:am
topbanner

തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 6 മുതൽ 9 വരെ

NewsDesk
തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 6 മുതൽ 9 വരെ

തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്താൽ 14 വർഷങ്ങൾക്കു ശേഷം 2018 ഫെബ്രുവരി 6 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.മുച്ചിലോട്ട് ഭഗവതിയെ കൂടാതെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, പ്രമാഞ്ചേരി ഭഗവതി, വിഷ്ണു മൂർത്തി രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടും.

ഐതിഹ്യം

വാണിയ സമുദായത്തിലെ കിഴക്കെ വീട് തറവാട്ടിൽപെട്ട വാല്യക്കാരൻ പൂന്തുരുത്തി മുച്ചിലോട്ട് കാവിൽ ഭഗവതിയുടെ കോമരത്തിനുള്ള ആചാരത്തിനായി പയ്യന്നൂരിൽ എത്തി. ആചാര സ്ഥാനം നിഷേധിക്കപ്പെട്ട വിഷമത്തിൽ തായിനേരി വഴി വന്നപ്പോൾ കുണ്ടിലെ വീട്ടിൽ തറവാട്ടുകാരണവരെ കാണുകയും തന്റെ മനോവിഷമം അറിയിക്കുകയും ചെയ്തു. തായിനേരിയിൽ മുച്ചിലോട് പണിത് അവിടെ കോമര സ്ഥാനവും അത്തിരി സ്ഥാനവും വഹിക്കണമെന്ന ആഗ്രഹത്തോടെ ആനിടിൽ തറവാട്ട് കാരണവരെ ചെന്ന് കണ്ടു. കാരണവരിൽ നിന്നും ക്ഷേത്രം പണിയുന്നതിനുള്ള അനുവാദവും സ്ഥലവും കിട്ടി. ക്ഷേത്രനടയിൽ കാണുന്ന മാവിൻ ചുവട്ടിലിരുന്ന് ക്ഷേത്രം പണിയുന്നതിനുള്ള ആലോചന നടത്തി. ഈ മാവിൽ ദേവീ സാന്നിധ്യമുണ്ടായതായി പ്രശ്ന ചിന്തയിൽ തെളിഞ്ഞു. ഈ മാവ് എല്ലാവരെയും അത്ഭുതപ്പെടുത്തി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ക്ഷേത്ര മുറ്റത്ത് നിൽക്കുന്നു. കാലാകാലങ്ങളിൽ പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്യുന്ന മാവ് പരിശുദ്ധിയോടെ പരിപാലിച്ചു വരുന്നു.

ഒരുക്കങ്ങൾ

പെരുങ്കളിയാട്ടത്തെ വരവേൽക്കാൻ ജാതി മത ഭേദമന്യേ നാട് മുഴുവൻ കൈമെയ് മറന്ന് മാസങ്ങളായി ഒറ്റക്കെട്ടായി പരിശ്രമത്തിലാണ്.


ഭക്ഷണശാല

കളിയാട്ട ദിനങ്ങളിൽ രണ്ട് നേരം വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കും. 4 ദിവസങ്ങളിലായി 6 നേരം നൽകുന്ന അന്ന പ്രസാദത്തിനായി 3 ലക്ഷത്തോളം ഭക്തജനങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഭക്ഷണം പാകം ചെയ്യുന്നതിനായി പരമ്പരാഗത രീതിയിൽ 24 കുഴിയടുപ്പുകളും മറ്റ് അടുപ്പുകളും പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഒരുങ്ങിക്കഴിഞ്ഞു. അരി, മറ്റ് പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, ഇലകൾ എന്നിവ പ്രത്യേകം ഒരുക്കിയ കലവറയിൽ ശേഖരിക്കും.

ഒരേ സമയം രണ്ടായിരം സ്ത്രീകൾക്കും രണ്ടായിരം പുരുഷൻമാർക്കും ഭക്ഷണം കഴിക്കാവുന്ന പന്തലും ഇരിപ്പിടവും മേശയും തയ്യാറായി. നിശ്ചിത ദിവസം കന്നിക്കലവറയിൽ കളിയാട്ടത്തിനാവശ്യമായ സാധനങ്ങൾ കയറ്റി ലക്ഷ്മി വിളക്ക് തെളിയിക്കും.

ഇത് കെടാവിളക്കായി കാത്ത് സൂക്ഷിക്കാൻ പ്രത്യേകം ചുമതലപ്പെടുത്തുന്നയാൾ ഇതിനകത്ത് മുഴുവൻ സമയവും ഉണ്ടാകും. സൂര്യരശ്മി പോലും കടക്കാത്ത വിധം മെടഞ്ഞ ഓലകൾ കൊണ്ട് നിർമ്മിച്ച കന്നിക്കലവറക്കകത്ത് ദീപം തെളിയുന്നതോടെ ദേവീ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം.

 

Read more topics: Payyannur, Muchilottu,
English summary
thayineri muchilottu bhagavati shethram
topbanner

More News from this section

Subscribe by Email