Sunday September 23rd, 2018 - 12:05:pm
topbanner

തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഓഡിയോ സിഡി പ്രകാശനം ചെയ്തു

NewsDesk
തായിനേരി മുച്ചിലോട്ട്  പെരുങ്കളിയാട്ടം: ഓഡിയോ സിഡി പ്രകാശനം ചെയ്തു

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഓഡിയോ സിഡി "തൃക്കരം" പ്രകാശനം ക്ഷേത്ര പരിസരത്ത് നടന്നു. സിനിമ പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ പ്രകാശനം നിർവ്വഹിച്ചു.

ക്ഷേത്രം സ്ഥാനികൻ സദാനന്ദൻ കോമരം സി ഡി ഏറ്റുവാങ്ങി. സി കെ രാജീവൻ അധ്യക്ഷനായി. ഇ കെ പൊതുവാൾ, പോത്തേര കൃഷ്ണൻ, പി നാരായണൻ, പി വി നാരായണൻ, വി ബാലൻ എന്നിവർ സംസാരിച്ചു. എം വി ബാലകൃഷ്ണൻ സ്വാഗതവും രവീന്ദ്രൻ പാടാച്ചേരി നന്ദിയും പറഞ്ഞു.

പെരുങ്കളിയാട്ട സ്മരണിക " ഗുണം വരണം " പ്രകാശനം ഇന്ന് വൈകിട്ട് 6ന് നടക്കും. ക്ഷേത്രപരിസരത്ത് സാഹിത്യകാരൻ കല്പറ്റ നാരായണൻ പ്രകാശനം ചെയ്യും. ക്ഷേത്രം അന്തിത്തിരിയൻ ഏറ്റുവാങ്ങും. വി കെ രവീന്ദ്രൻ അധ്യക്ഷനാകും. തുടർന്ന് പയ്യന്നൂർ ഗ്രാമവേദിയുടെ സംഗീതശില്പം അവതരിപ്പിക്കും.

Read more topics: Payyannur, muchilott,
English summary
thayineri muchilot Perumkaliyattam CD prakashanam
topbanner

More News from this section

Subscribe by Email