topbanner
Saturday July 29th, 2017 - 5:22:pm
topbanner

ഭക്തിയുടെ നിറവില്‍ തൃച്ചംബരം ക്ഷേത്രോത്സവത്തിന് കൊടിയേറി

NewsDesk
ഭക്തിയുടെ നിറവില്‍ തൃച്ചംബരം ക്ഷേത്രോത്സവത്തിന് കൊടിയേറി

തളിപ്പറമ്പ്: ഭക്തരുടെ കണ്ടങ്ങളില്‍ നിന്നും ഗോവിന്ദ വിളികള്‍ ആര്ത്തിരംബിയ പുണ്യ മുഹൂര്‍ത്തത്തില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹൊത്സവത്തിനു കൊടിയേറി. കൊടിയേറ്റിന് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്ര സന്നിധിയില്‍ എത്തിയത്.

ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്രം തന്ത്രിമാരായ കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി. പാക്കത്തില്ലത്ത് കുഞ്ഞിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റം നടന്നു.

ആയിരക്കണക്കിനാളുകളാണ് കൊടിയേറ്റിന് സാക്ഷികളായി ക്ഷേതരാന്കണത്തില്‍ തടിച്ചു കൂടിയത്. പ്രാര്ഥനാ നിരതമായ മുഹൂര്‍ത്തത്തില്‍ പാലമൃതും ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് പതിനായിരത്തോളം പേര്‍ക്ക് മഹാ അന്നദാനവും നടന്നു.

പുലര്‍ച്ചെ ഒന്നിന് മഴൂര്‍ ബലഭദ്രസ്വാമി ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളത്ത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലും പൂക്കോത്തുനടയിലും വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും പുലര്‍ച്ചെ പൂക്കോത്ത് നടയില്‍ രാമ-കൃഷ്ണന്‍മാരുടെ ആനന്ദനൃത്തോല്‍സവവും നടക്കും. മാര്‍ച്ച് 16 (മീനം 2) വരെ. 20നു വൈകിട്ട് കൂടിപ്പിരിയില്‍ ചടങ്ങോടെ ഉല്‍സവം സമാപിക്കും.

ഐതീഹ്യം

(ജ്യോതിസ് നാഥേരി)

ഐതിഹ്യങ്ങളെ മാറ്റി നിര്‍ത്തി ഈ ഉത്സവത്തെ പ്രതിപാദിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ തന്നെ ഇവിടത്തെ ഉത്സവ സമ്പ്രദായങ്ങളും ഐതിഹ്യങ്ങളാല്‍ കേട്ടുപിണഞ്ഞു കിടക്കുന്നു എന്ന് കാണാന്‍ സാധിക്കും. കംസവധം കഴിഞ്ഞ ഭാവത്തില്‍ ആണ് ഇവിടത്തെ ശ്രീകൃഷ്ണ സങ്കല്പ്പം. കൃഷ്ണനെയും ബലരാമനെയും വധിക്കാന്‍ കംസന്‍ നിയോഗിച്ച കുവലയ പീഠം എന്ന മദയാനയെ കൊന്ന് അതിന്റെ ഊരിയെടുത്ത കൊമ്പുമായി കംസ നിഗ്രഹം നടത്തിയ കൃഷ്ണനെയാണ് ഇവിടെ ആരാധിച്ച് വരുന്നത്.

അതിനാല്‍ തന്നെ ഇതര ക്ഷേത്രങ്ങളിലെ കൃഷ്ണ സങ്കല്‍പങ്ങളെ അപേക്ഷിച്ച് അല്‍പ്പം രൗദ്ര ഭാവത്തില്‍ ആണ് ഇവിടത്തെ പ്രതിഷ്ടാ ഐതിഹ്യം. അതിനാല്‍ തന്നെ ആനയെ എഴുന്നള്ളിക്കുന്നത് ഇവിടെ നീഷിദ്ധമായിട്ടാണ് കരുതി പൊരുന്നത്. അതേ സമയം കുട്ടിക്കളിയുടെ ഭാവത്തില്‍ ഓട്ടവും ബഹളവുമൊക്കെ ഈ ഉത്സവത്തിനു ഉണ്ട്. കുംഭം ഒന്നിനു തുടങ്ങുന്ന പടഹാദി എഴുന്നള്ളിപ്പ് ഉത്സവത്തിനു ശേഷം കുംഭം 22 നു നടക്കുന്ന കൊടിയേറ്റത്തോടെയാണു പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉത്സവം വലിയ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.

കൊടിയേറ്റത്തിനു ശേഷം അര്‍ദ്ധരാത്രിയോടെ മഴൂര്‍ ബലഭദ്രസസ്വാമി അനിയനടുത്തേക്ക് എഴുന്നളൂന്നു. എട്ടു കിലോമീറ്റര്‍ ബലരാമന്റെ തിടമ്പ് തലയിലേന്തി ക്ഷേത്ര മേല്‍ശാന്തി ഓടി എഴുന്നള്ളുന്നതാണു തൃച്ചംബരം ഉത്സവത്തിന്റെ ഏറ്റവും ആകര്‍ഷണീയമായ മുഹൃത്തം. ഇനിയുള്ള14നാളുകള്‍ തൃച്ചംബരം വൃന്ദാവന സദൃശമാകും. ക്ഷേത്രത്തില്‍ നിന്നും ഒരുകിലോമീറ്റര്‍ അപ്പുറത്ത് ഇന്നത്തെ നാഷണല്‍ ഹൈവേ കടന്ന് പോകുന്ന പൂക്കോത്ത് നടയിലാണു ഉത്സവ ഘോഷങ്ങള്‍.

English summary
taliparamba Trichambaram temple ulsavam
topbanner topbanner

More News from this section

Subscribe by Email