Friday April 19th, 2019 - 6:07:pm
topbanner
topbanner

പൂന്തുരുത്തി പെരുങ്കളിയാട്ടം: സുരേഷ് ബാബു അഞ്ഞൂറ്റാനും, കുണ്ടോറ സതീശൻ പെരുവണ്ണാനും ഭഗവതിമാരുടെ തിരുമുടിയേറ്റും

NewsDesk
പൂന്തുരുത്തി പെരുങ്കളിയാട്ടം: സുരേഷ് ബാബു അഞ്ഞൂറ്റാനും, കുണ്ടോറ സതീശൻ പെരുവണ്ണാനും ഭഗവതിമാരുടെ തിരുമുടിയേറ്റും

പയ്യന്നൂര്‍ : 13 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ട് മുച്ചിലോട്ട് ഭഗവതിമാർ അരങ്ങിലെത്തുന്ന പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നീലേശ്വരത്തെ സുരേഷ് ബാബു അഞ്ഞൂറ്റനും, രാമന്തളിയിലെ കുണ്ടോറ സതീശൻ പെരുവണ്ണാനും തിരുമുടിയേറ്റും.

ഞായറാഴ്ച നടന്ന വരച്ചു വെക്കലിലാണ് ഇരുവരെയും പ്രശ്ന ചിന്തയിലൂടെ കണ്ടെത്തിയത്. പ്രശസ്ത തെയ്യം കലാകാരൻ കൃഷ്ണൻ അഞ്ഞൂറ്റാന്റെയും സരോജിനിയുടെയും മകനാണ് സുരേഷ് ബാബു അഞ്ഞൂറ്റാൻ. ഭാര്യ: സജിത, മക്കൾ: ശ്രുതി, അശ്വതി, ആദിത്യൻ. രാമന്തളിയിലെ പരേതനായ കൊട്ടൻ കരണ മൂർത്തിയുടെയും കുണ്ടോറ നാണിയുടെയും മകനാണ് സതീശൻ പെരുവണ്ണാൻ . ഭാര്യ: എം വി ഉഷ, മക്കൾ: സജിഷ, സനിഷ, സനിഷ്മ. പെരുങ്കളിയാട്ടം കഴിയുന്നതുവരെ ക്ഷേത്രത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ കുച്ചിലിനകത്താണ് ഇരുവരുടെയും താമസം.

2019 ഫെബ്രുവരി 4,5,6,7 തീയതികളിലാണ് കളിയാട്ടം നടക്കുന്നത്. ഫെബ്രുവരി 4 ന് പയ്യന്നൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്രം , കണ്ടോത്തിടം സോമേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളിച്ച് ക്ഷേത്രത്തിലും കുഴിയടുപ്പിലും പകരുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാകും.

കളിയാട്ട ദിവസങ്ങളില്‍ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, നരമ്പില്‍ ഭഗവതി, പുലിയൂര്‍ കണ്ണന്‍, തൂളന്താട്ട് ഭഗവതി, വിഷ്ണു മൂര്‍ത്തി , മടയില്‍ ചാമുണ്ഡി, രക്തചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങളും കൂത്ത്, ചങ്ങനും പൊങ്ങനും എന്നിവയും കെട്ടിയാടും.

5 ന് പകല്‍ 3 ന് പയ്യന്നൂര്‍ മമ്പലം ഭഗവതി ക്ഷേത്രത്തില്‍ നിന്നും എടുത്തു പിടിച്ച് വരവ്. 6 ന് പകല്‍ 3 ന് മംഗല കുഞ്ഞുങ്ങളോട് കൂടിയുള്ള തോറ്റം ചുഴലല്‍ സമാപന ദിവസമായ 7 ന് വ്യാഴാഴ്ച പകല്‍ 12ന് മേലേരി കൈയ്യേല്‍ക്കല്‍, ഒന്നിന് രണ്ട് മുച്ചിലോട്ട് ഭഗവതിമാരുടെ തിരുമുടി നിവരും.

വരച്ചു വെക്കല്‍ ദിനം മുതല്‍ എല്ലാ ദിവസങ്ങളിലും വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.  ഫെബ്രുവരി 3ന് വൈകിട്ട് 7ന് വനിതാ വേദിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിരയും കലാമണ്ഡലം ബിന്ദു മാരാരുടെ ശാസ്ത്രീയ നൃത്തസന്ധ്യയും.

4ന് വൈകിട്ട് 6ന് സ്‌നേഹ സതീഷിന്റെ സംഗീതകച്ചേരി, തുടര്‍ന്ന് കോഴിക്കോട് നവചേതനയുടെ നയാ പൈസ നാടകം 5 ന് വൈകിട്ട് 7.30 ന് ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന കൊല്ലം ശിവാ ഗ്രൂപ്പിന്റെ സൂപ്പര്‍ മെഗാഷോ. 6 വൈകിട്ട് 7.30 ന് സിനിമ പിന്നണി ഗായകരായ ഉണ്ണി മേനോന്‍, സിത്താര, ചന്ദ്രലേഖ എന്നിവര്‍ നയിക്കുന്ന ഗാനമേള.

മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കലാ- സാംസ്‌കാരിക നായകന്മാര്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ അതിഥികളായെത്തും. പെരുങ്കളിയാട്ട ദിനങ്ങളില്‍ ആറു നേരങ്ങളിലായി അഞ്ച് ലക്ഷത്തോളം ഭക്തജനങ്ങള്‍ക്ക് ദേവിയുടെ അന്നദാനം നല്‍കും.

 

Read more topics: payyanur, Muchilot, Perumkaliyattam,
English summary
suresh babu, satheesan payyannur puthuruthi Muchilottu mudiyettum
topbanner

More News from this section

Subscribe by Email