Sunday May 26th, 2019 - 2:51:am
topbanner
topbanner

ശബരിമല ക്ഷേത്ര നട ഇടവമാസ പൂജകൾക്കായി ഇന്ന് തുറക്കും

RA
ശബരിമല ക്ഷേത്ര നട ഇടവമാസ പൂജകൾക്കായി ഇന്ന് തുറക്കും

പമ്പ: ശബരിമല ക്ഷേത്ര നട ഇടവമാസ പൂജകൾക്കായി ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കുക. കനത്ത സുരക്ഷാ സംവിധാനം ഇത്തവണയും ഏ‌ർപ്പെടുത്തും.19നാണ് നട അടക്കുക.

ഉച്ചക്ക് 12 മണിയോടെ മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളൂ. പമ്പ ത്രിവേണിയിലെ സ്നാനഘട്ടത്തിൽ വെള്ളമില്ലാത്തതിനാൽ രണ്ട് ദിവസം മുൻപ് പമ്പാ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നിരുന്നു.

പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഓരോ എസ്പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സേനാംഗങ്ങളെ വിന്യസിക്കുക. ആകെ 600 പൊലീസുകാർക്കാണ് സുരക്ഷാചുമതല.

 

Read more topics: sabarimala, temple, open
English summary
sabarimala temple open
topbanner

More News from this section

Subscribe by Email