Sunday May 26th, 2019 - 2:51:am
topbanner
topbanner

ശബരിമല നട ഇടവമാസ പൂജകൾക്കായി തുറന്നു

RA
 ശബരിമല നട ഇടവമാസ പൂജകൾക്കായി തുറന്നു

ശബരിമല നട ഇടവമാസ പൂജകൾക്കായി തുറന്നു. വൈകീട്ട് 5 മണിയോടെ തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് തന്ത്രി ഭക്തർക്ക് പ്രസാദം നൽകി.

പതിനെട്ടാം പടിക്ക് സമീപമുള്ള ആഴിയിൽ തീ തെളിച്ച ശേഷം, ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടി വഴി കയറ്റി വിട്ടു തുടങ്ങിയിട്ടുണ്ട്.ഇന്ന് പ്രത്യേക പൂജകൾ ഒന്നുമില്ല.

നാളെ രാവിലെ 5 ന് പൂജകൾ തുടങ്ങും. മെയ് 19 വരെ ദിവസവും ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം എന്നിവയുണ്ടാകും.15 മുതൽ 17 വരെ ലക്ഷാർച്ചനയും 19 ന് സഹസ്രകലശാഭിഷേകവും നടക്കും. 19 ന് രാത്രി 10 ന് നട അടയ്ക്കും.

Read more topics: sabarimala nada, idavamasa, pooja
English summary
sabarimala nada idavamasa pooja
topbanner

More News from this section

Subscribe by Email