topbanner
Wednesday September 20th, 2017 - 9:33:am
topbanner

മത വിഷയങ്ങളിൽ ദിശാബോധം നൽകുന്നതിന് പണ്ഡിതന്മാർ മുന്നിട്ടിറങ്ങണം: സമസ്ത

fasila
 മത വിഷയങ്ങളിൽ ദിശാബോധം  നൽകുന്നതിന് പണ്ഡിതന്മാർ മുന്നിട്ടിറങ്ങണം: സമസ്ത

പുത്തിഗെ: ഒറ്റപ്പെട്ട ചിലവിഷയങ്ങളെ ഉയർത്തിക്കാട്ടി മുസ് ലിംകളെ ഭീകരവാദികളാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ സമൂഹം ജാഗ്രതയോടെ കാണണമെന്നും മത സാംസ്കാരിക വിഷയങ്ങളിൽ ദിശാബോധം നൽകുന്നതിന് പണ്ഡിത•ാർ മുന്നിട്ടിറങ്ങണമെന്നും സമസ്ത കാസറഗോഡ് താലൂക്ക് പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. മുസ് ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീർഷകത്തിൽ 'മാർച്ച് 3,4,5' തീയ്യതികളിൽ തൃശൂരിൽ നടക്കുന്ന ഉലമാ സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

പരിപാടിയിൽ സയ്യിദ് ഇബ്രാഹിം അൽ ഹാദി സഖാഫി ചൂരി അധ്യക്ഷത വഹിച്ചു. താജുശ്ശരീഅ ശൈഖുന എം.അലിക്കുഞ്ഞി മുസ് ലിയാർ ശിറിയ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ വിഷയാവതരണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി എ.പി അബ്ദുല്ല മുസ് ലിയാർ മാണിക്കോത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ, സയ്യിദ് ജലാൽ ബുഖാരി, സയ്യിദ് അഹമ്മദുൽ കബീർ ജമലുലൈ്ലലി തങ്ങൾ, സയ്യിദ് യു.പി.എസ് തങ്ങൾ അർളടുക്ക, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാർ, സി.അബ്ദുല്ല മുസ് ലിയാർ, ബായാർ അബ്ദുല്ല മുസ്ലിയാർ, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹുസൈൻ സഅദി കെ.സി റോഡ്, മൊയ്തു സഅദി ചേരൂർ, മൂസൽ മദനി തലക്കി, പാത്തൂർ മുഹമ്മദ് സഖാഫി, എം.പി അബ്ദുല്ല ഫൈസി, അബ്ദുൽ മജീദ് ഫൈസി, അബ്ദുസ്സലാം ദാരിമി കുബണൂർ, ഇബ്രാഹിം ദാരിമി ഗുണാജെ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, യൂസുഫ് സഖാഫി ആദൂർ, അബ്ബാസ് സഖാഫി ചേരൂർ, ഉമർ സഖാഫി തലക്കി, സഇൗദ് സഅദി കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുറഹ്മാൻ അഹ്സനി സ്വാഗതവും കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി നന്ദിയും പറഞ്ഞു.

English summary
to provide much direction for the whole of the cultural and religious issues
topbanner topbanner

More News from this section

Subscribe by Email