Saturday December 15th, 2018 - 3:22:am
topbanner

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം : മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

NewsDesk
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം : മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2019 ഫെബ്രുവരി 4,5,6,7 തീയ്യതികളിലായി നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ മാസ്റ്റർ പ്ലാൻ ക്ഷേത്രം കോയ്മമാരുടെയും ആചാര സ്ഥാനികരുടെയും സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു.

കർണ്ണാടക റിട്ട: അഡീഷണൽ ഡി ജി പി ജി എം ഹയാത്ത് ഐ പി എസ് പ്രകാശനം നിർവ്വഹിച്ചു. അഘോഷക്കമ്മിറ്റി ചെയർമാൻ എച്ച് എൽ ഹരിഹര അയ്യർ അധ്യക്ഷത വഹിച്ചു.പി വി ബാബു ആണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. വർക്കിങ്ങ് ചെയർമാൻ പി എ സന്തോഷ്, പി വി ബാബു, പി വി വിനോദ്, എം വി സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.payyannur puthuruthy Muchilot Perumkaliyattam master plan

ചടങ്ങിൽ വെച്ച് ഈ വർഷം വിവിധ മേഖലകളിൽ ബഹുമതി നേടിയ ഗിരീഷ് മാസ്റ്റർ, പടോളി രാഘവൻ, കെ ശിവകുമാർ, സുധാകരൻ കേളോത്ത്, മഞ്ചേഷ്, വി പി ശ്രീനാഥ് തുടങ്ങിയവരെ ആദരിച്ചു.

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൻ്റെ വലതു വശത്തായി സ്ഥിതി ചെയ്യുന്ന പൂന്തുരുത്തി മുച്ചിലോട്ട് കാവിന് ഏകദേശം 600 വർഷത്തെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. പെരുങ്കളിയാട്ടത്തിന് രണ്ടു മുച്ചിലോട്ട് ഭഗവതിമാർ അരങ്ങിലെത്തുന്ന അത്യപൂർവ്വതയും പൂന്തുരുത്തി മുച്ചിലോട്ട്കാവിനുണ്ട്.payyannur puthuruthy Muchilot Perumkaliyattam

മുച്ചിലോട്ടു ഭഗവതിയുടെ ഉപദേവതകളായി കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂര്‍ കണ്ണന്‍,നരമ്പില്‍ ഭഗവതി, കൂവളന്താറ്റിൽ ഭഗവതി (കൂളന്താട്ട് ഭഗവതി) എന്നീ ദേവതകളേയും കാവിൽ ആരാധിക്കുന്നു. കുണ്ടോര്‍ ‍ചാമുണ്ഡി, മടയില്‍ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി എന്നീ ദേവതകളേയും പെരുങ്കളിയാട്ടത്തിൽ കെട്ടിയാടിക്കുന്നു. 2006 ലാണ് പൂന്തുരുത്തി മുച്ചിലോട്ട് കാവിൽ അവസാനമായി പെരുങ്കളിയാട്ടം നടന്നത്.payyannur puthuruthy Muchilot Perumkaliyattam

puthuruthy-Muchilot-Perumkaliyattam-master-plan

Read more topics: payyanur, Muchilot, Perumkaliyattam,
English summary
puthuruthy Muchilot Perumkaliyattam master plan
topbanner

More News from this section

Subscribe by Email