Wednesday May 23rd, 2018 - 8:14:pm
topbanner

ഭക്തിയുടെ നിറവില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് കൊടിയേറി

NewsDesk
ഭക്തിയുടെ നിറവില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് കൊടിയേറി

കോട്ടയം: പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളിന് ഭക്തിയുടെ നിറവില്‍ കൊടിയേറി.
പരമ്പരാഗത പാട്ടുകള്‍ പാടി പുതുപ്പള്ളി എറികാട് കരകളില്‍ നിന്ന് ആഘോഷങ്ങളോടെയാണു കൊടിയേറ്റിനുള്ള കമുകുമരങ്ങള്‍ ഘോഷയാത്രയായി എത്തിച്ചത്. വാദ്യമേളങ്ങള്‍ക്കൊപ്പം ആര്‍പ്പുവിളികളും ആരവങ്ങളുമായി നൂറുകണക്കിനാളുകളാണു കൊടിമരഘോഷയാത്രയില്‍ പങ്കെടുത്തത്.

പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തിയ ശേഷമായിരുന്നു പെരുന്നാളിനെ വരവേറ്റു കൊണ്ട് കൊടിമരം ഉയര്‍ത്തല്‍. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് കൊടിയേറ്റിനു മുഖ്യകാര്‍മികത്വം വഹിച്ചു. മേയ് ആറ് മുതല്‍ എട്ടു വരെയാണു പ്രധാന പെരുന്നാള്‍.

ആറിന് വൈകുന്നേരം 6.45നു പ്രദക്ഷിണം. ഏഴിന് 7.15ന് അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11നു പൊന്നിന്‍കുരിശ് മദ്ബഹായില്‍ സ്ഥാപിക്കും. രണ്ടിന് വിറകിടീല്‍ ഘോഷയാത്ര, നാലിന് വിറകിടീല്‍, 4.30ന് പന്തിരുനാഴി പുറത്തെടുക്കല്‍, 7.30ന് വിശുദ്ധ ഗീവര്‍ഗീസ് സഹദാ അനുസ്മരണപ്രഭാഷണം-ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്. എട്ടിന് പ്രദക്ഷിണം, 10.30ന് അഖണ്ഡപ്രാര്‍ഥന.

എട്ടിന് പുലര്‍ച്ചെ ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍, 5.30നു കുര്‍ബാന, ഒമ്പതിന് ഒമ്പതിന്മേല്‍ കുര്‍ബാനയ്ക്ക് ജോസഫ് മാര്‍ ദിവന്നാസിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 11.30ന് വെച്ചൂട്ട്, നാലിന് നേര്‍ച്ചവിളമ്പ്.
ആചാരത്തിനിമകള്‍ നിറഞ്ഞ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പുതുപ്പള്ളിപള്ളിയിലേക്കു വിവിധ ദേശങ്ങളില്‍ നിന്നും തീര്‍ഥാടകരുടെ ഒഴുക്ക് ആരംഭിച്ചു.

English summary
puthuppally st george orthodox church perunnal 2017

More News from this section

Subscribe by Email