Monday November 19th, 2018 - 2:52:am
topbanner

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഫണ്ട് ശേഖരണം തുടങ്ങി

NewsDesk
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഫണ്ട് ശേഖരണം തുടങ്ങി

പയ്യന്നൂർ: പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പതിമൂന്ന് വർഷങ്ങൾക്കു ശേഷം 2019 ഫെബ്രുവരി 4 മുതൽ 7വരെ പെരുങ്കളിയാട്ടം നടക്കും. മഹോത്സവ ഫണ്ട് ശേഖരണം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എച്ച് എൽ ഹരിഹര അയ്യർ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ആദ്യ ഫണ്ട് ഏറ്റുവാങ്ങി.

പി തമ്പാൻ, എം പ്രദീപൻ, പി പി ദാമോദരൻ, വി നന്ദകുമാർ, കെ പ്രീത, പി വി ദാസൻ, പി യു രാജൻ, പി എ സന്തോഷ്, പി മോഹനൻ, പച്ച രാജീവൻ എന്നിവർ സംസാരിച്ചു. കെ വി രാമചന്ദ്രൻ സ്വാഗതവും ഇ വി സതീശൻ നന്ദിയും പറഞ്ഞു. ക്ഷേത്രം കോയ്മമാർ, ആചാര സ്ഥാനികർ എന്നിവരും പങ്കെടുത്തു.payyanur puthuruthy Muchilot Perumkaliyattam

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൻ്റെ വലതു വശത്തായി സ്ഥിതി ചെയ്യുന്ന പൂന്തുരുത്തി മുച്ചിലോട്ട് കാവിന് ഏകദേശം 600 വർഷത്തെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. പെരുങ്കളിയാട്ടത്തിന് രണ്ടു മുച്ചിലോട്ട് ഭഗവതിമാർ അരങ്ങിലെത്തുന്ന അത്യപൂർവ്വതയും പൂന്തുരുത്തി മുച്ചിലോട്ട്കാവിനുണ്ട്.

മുച്ചിലോട്ടു ഭഗവതിയുടെ ഉപദേവതകളായി കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂര്‍ കണ്ണന്‍,നരമ്പില്‍ ഭഗവതി, കൂവളന്താറ്റിൽ ഭഗവതി (കൂളന്താട്ട് ഭഗവതി) എന്നീ ദേവതകളേയും കാവിൽ ആരാധിക്കുന്നു. കുണ്ടോര്‍ ‍ചാമുണ്ഡി, മടയില്‍ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി എന്നീ ദേവതകളേയും പെരുങ്കളിയാട്ടത്തിൽ കെട്ടിയാടിക്കുന്നു. 2006 ലാണ് പൂന്തുരുത്തി മുച്ചിലോട്ട് കാവിൽ അവസാനമായി പെരുങ്കളിയാട്ടം നടന്നത്.puthuruthy Muchilot Perumkaliyattampayyanur puthuruthy Muchilot Perumkaliyattam

Read more topics: payyanur, Muchilot, Perumkaliyattam,
English summary
payyanur puthuruthy Muchilot Perumkaliyattam
topbanner

More News from this section

Subscribe by Email