Saturday September 22nd, 2018 - 3:08:am
topbanner

പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

NewsDesk
പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

കണ്ണൂര്‍: പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ പുത്തരി തിരുവപ്പന ഉത്സവത്തിന് കൊടിയേറി. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച രാവിലെ 11.30ന് മാടമന ഇല്ലത്ത് വലിയ തമ്പ്രാക്കള്‍ നാരായണന്‍ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി.

ഉച്ചയ്ക്ക് 3 മണിയോടെ മലയിറക്കല്‍ ചടങ്ങ് നടക്കും. പിന്നീട് കണ്ണൂര്‍ തയ്യില്‍ തറവാട്ടുകാരുടെ നേതൃത്വത്തിലുള്ള ഭജനസംഘം കാഴ്ചകളുമായി ക്ഷേത്രത്തില്‍ പ്രവേശിക്കും. 

സന്ധ്യക്ക് വെള്ളാട്ടം, തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ 14 ദേശക്കാരുടെ കാഴ്ചകള്‍ മടപ്പുരയിലെത്തും. രാത്രി 11ന് കലശം എഴുന്നള്ളിപ്പിനായി മടപ്പുരയില്‍നിന്ന് പുറപ്പെടും.  രാത്രി കുന്നുമ്മല്‍ തറവാട്ടില്‍നിന്ന് കലശം എഴുന്നള്ളിപ്പ് നടക്കും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയായിരുക്കും എഴുന്നള്ളിപ്പ്. കരിമരുന്നു പ്രയോഗവുമുണ്ടാകും. വ്യാഴാഴ്ച രാവിലെ അഞ്ചിന് തിരുവപ്പന തുടങ്ങും.

Read more topics: parassinikadavu,muthappan
English summary
parassini madappura uthsavam
topbanner

More News from this section

Subscribe by Email