Wednesday February 20th, 2019 - 8:57:am
topbanner

നാലമ്പല ദര്‍ശനത്തിന് നാളെ തുടക്കം

NewsDesk
നാലമ്പല ദര്‍ശനത്തിന് നാളെ തുടക്കം

തൃശൂര്‍: രാമായണ മാസാചരണത്തിന്റെ ഭാഗമായി നാലമ്പല ദര്‍ശനത്തിനു നാളെ തുടക്കം. തൃശൂര്‍ ജില്ലയിലാണ് നാലമ്പല ദര്‍ശനം വിപുലമായ പ്രചാരണത്തോടെയും സൗകര്യങ്ങളോടെയും സംഘടിപ്പിക്കുന്നത്. തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍.  തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുങ്ങി.

കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസ് രാവിലെ ആരംഭിക്കും. നാലമ്പലങ്ങളിലും ദര്‍ശനം നടത്തി തിരിച്ചു വരുന്ന വിധമാണ് സര്‍വീസ്, ഡി.ടി.പി.സിയുടെ സര്‍വീസുമുണ്ട്. ഔഷധ കഞ്ഞിക്കൂട്ടും പഞ്ചാംഗം, സന്ധ്യാനാമ പുസ്തകം, പ്രസാദം എന്നിവ അടങ്ങിയ യാത്രാ പാക്കേജിനു 600രൂപയാണു ഡി.ടി.പി.സി. വാങ്ങുക.

കെ.എസ്.ആര്‍.ടി.സി. സാധാരണ ബസ് ചാര്‍ജാണു ഈടാക്കുക. അയ്യായിരം പേര്‍ക്ക് മഴ കൊള്ളാതെ നില്‍ക്കാന്‍ പന്തല്‍ രണ്ടാഴ്ച മുമ്പേ തൃപ്രയാറില്‍ നിര്‍മിച്ചിട്ടുണ്ട്. മൊബൈല്‍ വഴിപാട് കൗണ്ടറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളവും ചുക്ക് കാപ്പി വിതരണവും സൗജന്യമായി ഉണ്ടാകും. ആംബുലന്‍സ്, ശില്‍പ്പശാല പ്രവര്‍ത്തകരുടെയും വളന്റിയര്‍മാരുടെയും സേവനവും  ഒരു മാസക്കാലത്തെ നാലമ്പല ദര്‍ശനത്തിന് ഒരുക്കുന്നുണ്ട്.

Viral News

Read more topics: thrissur, nalambala darshanam,
English summary
nalambala darshanam started
topbanner

More News from this section

Subscribe by Email