Tuesday September 25th, 2018 - 5:06:am
topbanner

തായിനേരി പെരുങ്കളിയാട്ട വേദിയിൽ പുതുമയാർന്ന അനുഭവമായി നവോത്ഥാന ദൃശ്യ സന്ധ്യയും

NewsDesk
തായിനേരി പെരുങ്കളിയാട്ട വേദിയിൽ പുതുമയാർന്ന അനുഭവമായി നവോത്ഥാന ദൃശ്യ സന്ധ്യയും

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സാംസ്കാരിക വിനിമയ കേന്ദ്രം ഭാരത് ഭവൻ അവതരിപ്പിച്ച നവോത്ഥാന സന്ധ്യ പുതുമയാർന്ന അനുഭവമായി മാറി.

നവോത്ഥാന കാലഘട്ടത്തെ മുന്നോട്ട് നയിച്ച ശ്രീ നാരായണ ഗുരു, ഭാരതിയാർ, ബോധേശ്വരൻ, വള്ളത്തോൾ, കുമാരനാശാൻ, വിദ്വാൻ പി കേളുനായർ, പി കുഞ്ഞിരാമൻ തുടങ്ങി വയലാർ ഒ എൻ വി വരെയുള്ളവരുടെ രചനകൾ സംഗീതത്തിലും രംഗകലകളിലും സമന്വയിപ്പിച്ച് ചിട്ടപ്പെടുത്തിയ ദൃശ്യാവതരണങ്ങളും വി ടി ഭട്ടത്തിരിപ്പാട്, കെ ടി മുഹമ്മദ് തുടങ്ങിയവരുടെ നാടകങ്ങളുടെ പ്രസക്തഭാഗങ്ങളും ഇഴചേർത്ത് ചലച്ചിത്ര സാധ്യതകൾ പ്രയോജനപ്പെടുത്തിയ നവോത്ഥാന ദൃശ്യ സന്ധ്യ ആസ്വാദനത്തിന്റെ പുത്തൻ അനുഭവങ്ങൾ പകർന്നു നൽകി.

ഇന്ത്യയും കേരളവും മുന്നോട്ട് വച്ച സാമൂഹ്യ നവോത്ഥാന മൂല്യങ്ങളെ നവ സാങ്കേതികതയുടെ മിഴിവോടെ അവതരിപ്പിച്ച നവോത്ഥാന ദ്യശ്യ സന്ധ്യയുടെ ആശയവും ആവിഷ്കാരവും നിർവ്വഹിച്ചത് ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും, പ്രമുഖ നാടക ചലചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂരാണ്.

സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ 125ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉടനീളം അവതരിപ്പിക്കപ്പെട്ട നവോത്ഥാന ദൃശ്യ സന്ധ്യ എന്ന മൾട്ടിമീഡിയ അവതരണമാണ് അറിവും അർത്ഥവുമായി സദസ്സിന്റെ മനം നിറച്ചത്.

ആലാപനം, നൃത്തം, ചിത്രകല, നാടകം, ചലചിത്രം, ഇൻസ്റ്റലേഷൻ എന്നീ രംഗങ്ങളിലെ നൂറോളം പ്രതിഭകളാണ് അരങ്ങിലെത്തിയത്. ഗ്രാമപ്രദേശങ്ങളിലേക്ക് ഈ ദൃശ്യവിരുന്ന് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പുരാരേഖ - പുരാവസ്തു വകുപ്പുകളുടെ സഹകരണത്തോടെയാണ് പെരുങ്കളിയാട്ട വേദിയിലെ നിറസദസിനു മുന്നിൽ പരിപാടി അവതരിപ്പിച്ചത്. 

Read more topics: Payyannur, Muchilottu,
English summary
muchilottu perum kaliyattam thayineri
topbanner

More News from this section

Subscribe by Email