Thursday May 23rd, 2019 - 6:39:pm
topbanner
topbanner

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം പൂരമഹോത്സവത്തിനു തുടക്കമായി

princy
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം പൂരമഹോത്സവത്തിനു തുടക്കമായി

ഇരിട്ടി:മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ 9 ദിവസം നീണ്ടുനിൽക്കുന്ന പൂരമഹോത്സവത്തിനു തുടക്കമായി. വിവിധങ്ങളായ പരിപാടികളോടെയാണ് ഇത്തവണ പൂര മഹോത്സവം ആഘോഷിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4 .30 ന് നടന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ .കെ. വാസുമാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മുഴക്കുന്ന് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബദരീനാഥ് ക്ഷേത്ര മുഖ്യ പുരോഹിതൻ റാവൽജി ഈശ്വരപ്രസാദ്‌ നനമ്പൂതിരി, മുഖ്യാതിഥിയായി. ചലച്ചിത്ര താരങ്ങളായ നിഖില വിമൽ, നിമിഷ വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . ചടങ്ങിൽ വഴിപാടു കൗണ്ടറിന്റെ കംപ്യുട്ടർ വൽക്കരണം ഉദ്ഘാടനം , നിർമ്മാണം പൂർത്തിയായ പ്രദക്ഷിണവഴി, തിരുമുറ്റം കരിങ്കൽ പാകൽ , ദീപസ്തംഭം, സോപാനം എന്നിവയുടെ സമർപ്പണവും നടന്നു. ശ്രീകോവിൽ അനുബന്ധ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങും വേദിയിൽ നടന്നു.

മുഴക്കുന്ന് പിണ്ഡാലികളരിയുടെ നേതൃത്വത്തിൽ കളരി പ്രദർശന മത്സരവും നടന്നു. വരും ദിവസങ്ങളിൽ പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ട്രൂപ്പുകളും , വ്യക്തികളും അവതരിപ്പിക്കുന്ന നൃത്താർച്ചന, സംഗീതാർച്ചന, സംഗീതക്കച്ചേരി, കഥകളി, ഭജൻസ്, ഭരതനാട്യം, തിരുവാതിരക്കളി, തുടങ്ങിയവ ക്ഷേത മണ്ഡപത്തിൽ അരങ്ങേറും. 20 ന് നടക്കുന്ന സമാപനസമ്മേളനം ദേവസ്വംബോർഡ് തലശ്ശേരി ഏരിയാ ചെയർമാൻ വേലാണ്ടി രാജൻ ഉദ്ഘാടനം ചെയ്യും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്ന അദ്ധ്യക്ഷതവഹിക്കും. ബ്രഹ്മശ്രീ ആചാര്യ ത്രൈപുരം മുഖ്യഭാഷണം നടത്തും. പൂരമഹോത്സവത്തോടനുബന്ധിച്ചു മുഴക്കുന്ന് വടക്കേ വയലിൽ മുഴക്കുന്ന് പൂരം ഫെസ്റ്റും നടക്കും. അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ്കോർട്ട്, പ്രദർശന - വിപണന സ്റ്റാളുകൾ , വിവിധ കലാപരിപാടികൾ എന്നിവയും പൂരം ഫെസ്റ്റ് നഗരിയിൽ നടക്കും.

English summary
Mumkankunnu mrithanga Shyleswari Temple pooramaholsavam was started
topbanner

More News from this section

Subscribe by Email