Friday April 27th, 2018 - 8:02:am
topbanner

ഭിന്ന ലിംഗത്തിലുൾപ്പെട്ടവർക്ക് പൗരോഹത്യം വിലക്കിയിട്ടില്ല: മാർത്തോമ്മാ മെത്രാപ്പോലീത്ത

NewsDesk
ഭിന്ന ലിംഗത്തിലുൾപ്പെട്ടവർക്ക് പൗരോഹത്യം വിലക്കിയിട്ടില്ല: മാർത്തോമ്മാ മെത്രാപ്പോലീത്ത

ഭിന്ന ലിംഗത്തിലുൾപ്പെട്ടവർക്ക് സ്റ്റാനവും പൗരോഹത്യവും വിലക്കിയിട്ടില്ല എന്നും വേദപുസ്തകം ഇത് വ്യക്തമാക്കുന്നതായും ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത പ്രസ്താവിച്ചു.

ഫീലിപ്പോസ് ഷണ്ഡനെ സ്നാനപ്പെടുത്തിയതിൽ നിന്നും യെശയ്യാ പ്രവാചക ദർശനത്തിലും ഇത് വ്യക്തമാണ്. എത്യോപ്യാ സഭയ്ക്ക് രൂപം നല്കുന്നതിൽ ഈ ഭിന്നലിംഗക്കാരൻ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ദൈവ ദർശനത്തെ വ്യാഖ്യാനത്തിലൂടെ വികലമാക്കി ഇവരെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തുന്ന പ്രവണത തള്ളിക്കളയണം എന്നും മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.

കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ, നാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണി, മാർത്തോമ്മാ ജസ്റ്റിസ് ആന്റ് പീസ് കമ്മീഷൻ എന്നിവയുടെ നേതൃത്വത്തിൽ തിരുവല്ല കൊമ്പാടി ക്യാമ്പ് സെൻററിൽ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങളും മാനവ സൗഹാർദ്ദവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

ബിഷപ്പ് ഡോ.തോമസ് സാമുവേൽ അദ്ധ്യക്ഷനായിരുന്നു. മാർത്തോമ്മാ സഭാ സെക്രട്ടറി റവ.ഉമ്മൻ ഫിലിപ്പ്, കമ്മൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ട്രഷറാർ അഡ്വ. പ്രകാശ് പി.തോമസ്, CSI മധ്യകേരള മഹായിടവക രജിസ്ട്രാർ ഡോ. സൈമൺ ജോൺ, റവ. ഡെൻസ് ബി. ഉമ്മൻ, റവ.ഡോ. ഈശോ മാത്യു എന്നിവർ പ്രസംഗിച്ചു.

മാർത്തോമ്മാ സഭാ വൈദിക ട്രസ്റ്റി റവ.ലാൽ ചെറിയാൻ മോഡറേറ്റർ ആയിരുന്നു. CARD അസിസ്റ്റൻറ് ഡയറക്ടർ റവ.ഫിലിപ്പ് ജോർജ്, കേരളാ ലൈംഗിക ന്യൂനപക്ഷ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീക്കുട്ടി, വിനീത് മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മാനവ സൗഹാർദ്ദം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ലൈറ്റ് ഓഫ് ലൗവിന്റെ പതാക മാർത്തോമ്മാ മെത്രാപ്പോലീത്ത ശ്രീക്കുട്ടിക്ക് കൈമാറി.

Read more topics: marthoma methrapolitha
English summary
marthoma methrapolitha

More News from this section

Subscribe by Email