Sunday August 18th, 2019 - 10:57:pm
topbanner
topbanner

നാളെ അക്ഷയതൃതിയ, ഈ മന്ത്രം ജപിച്ചോളൂ...ഫലം ഉറപ്പ്‌

Anusha Aroli
നാളെ അക്ഷയതൃതിയ, ഈ മന്ത്രം ജപിച്ചോളൂ...ഫലം ഉറപ്പ്‌

ഐശ്വര്യദായിനിയായ ലക്ഷ്മീദേവി സൃഷ്ടി സ്ഥിതി സംഹാരമൂർത്തികളിൽ സ്ഥിതികാരകനായ മഹാവിഷ്ണുവിന്റെ പത്നിയാണ്. ആദിപരാശക്തിയുടെ അവതാരമായ മഹാലക്ഷ്മി സമ്പത്തിന്റെ ദേവതയാണ് .  മഹാലക്ഷ്മിയുടെ  വ്യത്യസ്തഭാവങ്ങളാണ്  അഷ്ടലക്ഷ്മിമാർ. ഈ എട്ട് ലക്ഷ്മിമാർ എട്ട് രീതിയിലുള്ള ഐശ്വര്യം പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.മേയ് 07 ചൊവ്വാഴ്ചയാണ് അക്ഷയതൃതീയ വരുന്നത്. നവരാത്രി , അക്ഷയതൃതീയ ,  കാർത്തിക വരുന്ന ദിനങ്ങൾ ,വെള്ളിയാഴ്ച എന്നിവ ലക്ഷ്മീ പ്രീതികരമായ ദിനങ്ങളാണ് . അന്നേദിവസം മഹാലക്ഷ്മിയെ അഷ്ടലക്ഷ്മീ ഭാവത്തിൽ ഭജിക്കുന്നത് അതിവിശേഷമാണ്.

നിത്യവും മഹാലക്ഷ്മിഅഷ്ടകം ജപിക്കുന്ന ഭവനത്തിൽ സമ്പത്തിന് ഒരു കോട്ടവും തട്ടുകയില്ല. കൂടാതെ കടബാധ്യതകൾ അലട്ടുകയുമില്ല . പക്ഷെ ഓരോ ദേവിയുടെയും പ്രാധാന്യം മനസ്സിലാക്കി വേണം അഷ്ടകപാരായണം നടത്താൻ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്രമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും നമുക്ക് ലഭിക്കുന്നു. എട്ടു ലക്ഷ്മിമാര്‍ക്കും തുല്യ പ്രാധാന്യം നൽകി വേണം  മഹാലക്ഷ്മ്യഷ്ടകം ജപിക്കാൻ. 

ഈ മന്ത്രം ഒരു നേരം ജപിച്ചാൽ പാപനാശനവും രണ്ടുനേരം ജപിച്ചാൽ ധനധാന്യ അഭിവൃദ്ധിയും മൂന്നു നേരം ഭജിച്ചാൽ ശത്രുനാശവുമാണ് ഫലം 

മഹാലക്ഷ്മിഅഷ്ടകം

ധനലക്ഷ്മി

നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ 

ശംഖചക്രഗദാ ഹസ്തേ മഹാലക്ഷ്മി നമോസ്തുതേ 

ധാന്യലക്ഷ്മി

നമസ്തേ ഗരുഡാരൂഢേ കോലാസുരഭയങ്കരി 

സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ 

ധൈര്യലക്ഷ്മി 

സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരീ 

സർവദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ 

ശൗര്യലക്ഷ്മി 

സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിമുക്തി പ്രദായിനി 

മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ 

വിദ്യാലക്ഷ്മി 

ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി 

യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ 

കീർത്തിലക്ഷ്മി 

സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ 

മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ 

വിജയലക്ഷ്മി 

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി 

പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ 

രാജലക്ഷ്മി 

ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ 

ജഗൽസ്ഥിതേ ജഗന്മാതർ- മഹാലക്ഷ്മി നമോസ്തുതേ 

English summary
manthra for akshaya thrithiya
topbanner

More News from this section

Subscribe by Email