Monday May 20th, 2019 - 6:13:am
topbanner
topbanner

മണര്‍കാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

NewsDesk
മണര്‍കാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. പറമ്പുകര പാട്ടത്തില്‍ പി.പി. വറുഗീസിന്റെ ഭവനത്തില്‍നിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകംപടിയോടെ ഘോഷയാത്രയായി പള്ളിയില്‍ എത്തിച്ചു. ആര്‍പ്പുവിളികളോടെ കരോട്ടെ പള്ളിക്കും താഴത്തെ പള്ളിക്കും മൂന്നുതവണ വിശ്വാസസമൂഹം കൊടിമരവുമായി വലംവെച്ചു. തുടര്‍ന്ന് ചെത്തിമിനുക്കിയ കൊടിമരത്തില്‍ വയോജനസംഘത്തിലെ മുതിര്‍ന്ന അങ്കം കൊടിമരത്തില്‍ കൊടികെട്ടി. തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണിയോടെ കല്‍ക്കുരിശിനു സമീപം കൊടിമരം ഉയര്‍ത്തിയ ശേഷം കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടിയേറ്റി.manarcad church ettu nombu

യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തീയോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനയെതുടര്‍ന്നാണ് കൊടിമരം ഉയര്‍ത്തിയത്. ഇ.ടി. കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജെ.മാത്യു മണവത്ത്, സഹവികാരിമാരും വൈദീകരും സഹകാര്‍മികത്വം വഹിച്ചു. ട്രസ്റ്റിമാരായ ജോര്‍ജ് മാത്യു വട്ടമല, സി.പി. ഫിലിപ് ചെമ്മാത്ത്, സാബു ഏബ്രഹാം മൈലക്കാട്ട്, സെക്രട്ടറി വി.വി. ജോയ് വെള്ളാപ്പള്ളില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക്് തോമസ് മോര്‍ തീമോത്തിയോസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നതിന് പരിശുദ്ധ ദൈവമാതാവ് ശ്രേഷ്ഠമായ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മാതാവ് ജീവിതത്തിലെ പ്രതിസന്ധികളിലും കഷ്ടപ്പാടുകളിലും തളരാതെ ദൈവത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു. പുതിയനിയമത്തിലും ചരിത്രത്തിലുമുള്ള അറിവുകളിലൂടെ മനസിലാക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ട സ്ത്രീരത്‌നമായരുന്നു പരിശുദ്ധ ദൈവമാതാവ്. എന്നാല്‍ അവയെല്ലാം തരണം ചെയ്യാനുള്ള മനസാനിധ്യവും ദൈവാശ്രയവും വിശ്വാസവും മറ്റുള്ളവരോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള മാതാവിന്റെ ധൈര്യവും നമ്മുക്ക് പ്രചോതനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയമുണ്ടായപ്പോള്‍ കേരള ജനത ഏകമനസോടെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത് ലോകത്തിന് തന്നെ മാതൃകയാെയന്നും ബുദ്ധിമുട്ടിലായിരിക്കുന്ന ജനങ്ങള്‍ക്ക് ഇനിയും സാധാരണ ജീവിതത്തില്‍ മടക്കിക്കൊണ്ടുവരാനുള്ള അതീവപ്രയത്‌നം ആവശ്യമാണെന്നും ഇത് മനസിലാക്കി പ്രവൃത്തിക്കാനായിട്ട് വിശ്വാസികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.manarcad church ettu nombu

ശ്രേഷ്ഠ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മദിനമായ ഇന്നലെ കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. സേവകാസംഘം പുറത്തിറക്കിയ 2019-ലെ കലണ്ടറിന്റെ പ്രകാശനവും നേര്‍ച്ചക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനവും തോമസ് മോര്‍ തീമോത്തിയോസ് നിര്‍വഹിച്ചു. ഫാ. ഷിബു ചെറിയാന്‍, ഫാ. ഡെന്നീസ് ജോയ് ഐക്കരക്കുടി, റവ. ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. കുര്യന്‍ മാത്യു വടക്കോപറമ്പില്‍ എന്നിവര്‍ ധ്യാനങ്ങള്‍ നയിച്ചു. ജോജോ വയലിങ്കല്‍ നയിച്ച ക്രിസ്തീയ ക്ലാസിക്കല്‍ ഗാനശുശ്രൂഷയുമുണ്ടായിരുന്നു.

Read more topics: kottayam, manarcad, church, ettu nombu,
English summary
manarcad church ettu nombu kodiyeri
topbanner

More News from this section

Subscribe by Email