Thursday February 21st, 2019 - 11:29:am
topbanner

കുഞ്ഞിമംഗലം പുറത്തരുവത്ത് മുച്ചിലോട്ട് പെരുങ്കളിയാട്ടം ഏല്‍പ്പിക്കല്‍ ചടങ്ങ് 16 ന്

NewsDesk
കുഞ്ഞിമംഗലം പുറത്തരുവത്ത് മുച്ചിലോട്ട് പെരുങ്കളിയാട്ടം ഏല്‍പ്പിക്കല്‍ ചടങ്ങ് 16 ന്

പിലാത്തറ: കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടം ഏല്‍പ്പിക്കല്‍ ചടങ്ങ് 16 ന് രാവിലെ 11 ന് നടക്കും. അരങ്ങില്‍ അടിയന്തിരത്തില്‍ തമ്പുരാട്ടി തന്റെ ഓമന കല്യാണത്തിന്റെ നടത്തിപ്പിനായി മൂലഭണ്ഡാരം ക്ഷേത്ര കോയ്മ മുണ്ടയാട്ട് ഗോവിന്ദന്‍ നമ്പ്യാരെ ഏല്‍പ്പിക്കും.

12 വര്‍ഷത്തിന് ശേഷമാണ് പുറത്തരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടം നടക്കുന്നത്. ഒരു കോടി 48 ലക്ഷം രൂപ ചെലവില്‍ നടത്തപ്പെടുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഒരുലക്ഷം പേര്‍ക്ക് അന്നദാനവും നല്‍കും.

ഡിസംബര്‍ 23 മുതല്‍ 26 വരെയാണ് കളിയാട്ടം നടക്കുന്നത്. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ എം.പി.തിലകന്‍, പി.വി.തമ്പാന്‍, എം.വി.ശശിധരന്‍ ജോല്‍സ്യര്‍, എം.കരുണാകരന്‍ നമ്പ്യാര്‍, എന്‍.വി.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.kunhimangalam puratheruvath muchilottu bhagavathi

Viral News

English summary
kunhimangalam puratheruvath muchilottu bhagavathi perumkaliyattam
topbanner

More News from this section

Subscribe by Email