Sunday August 18th, 2019 - 10:53:pm
topbanner
topbanner

അഞ്ച് തുളസിയില പഴ്‌സില്‍ സൂക്ഷിച്ചോളൂ...സമ്പത്ത് ഇരട്ടിക്കും

Anusha Aroli
അഞ്ച് തുളസിയില പഴ്‌സില്‍ സൂക്ഷിച്ചോളൂ...സമ്പത്ത് ഇരട്ടിക്കും

എന്നാല്‍ ഇത് ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും തുളസി ചെടി മികച്ചതാണ്. എന്നാല്‍ തുളസിയില ഒന്ന് എടുത്ത് പഴ്‌സില്‍ വെച്ചാല്‍ അത് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് ഒന്ന് അറിയുന്നത് നല്ലതാണ്. തുളസി ചെടി വീട്ടിലുണ്ടെങ്കില്‍ അത് ഒരു തീര്‍ത്ഥാടന കേന്ദ്രമായാണ് കണക്കാക്കുന്നത്. പുണ്യസസ്യമാണ് തുളസി.

പൂജക്ക് വരെ തുളസിയില ഉപയോഗിക്കുന്നത് തന്നെ അതിന്റെ പവിത്രതയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. പണ്ട് പല വീട്ടിലും തുളസിത്തറ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് തുളസിത്തറ പല വീടുകളിലും കാണുന്നില്ല. തുളസി ചെടി വീട്ടിലുണ്ടെങ്കില്‍ യമദേവന്‍ വീട്ടിലേക്ക് കടക്കില്ല എന്നതാണ് വിശ്വാസം.

അഞ്ച് തുളസിയില പഴ്‌സില്‍ സൂക്ഷിച്ച് വെക്കൂ. ഇത് ജീവിതത്തില്‍ നിങ്ങള്‍ക്ക് ഐശ്വര്യവും നേട്ടവും സാമ്പത്തിക സ്ഥിരതയും നല്‍കുന്നതിന് സഹായിക്കുന്നു എന്നാണ് വിശ്വാസം. അഞ്ച് തുളസിയിലയാണ് പേഴ്‌സില്‍ വെക്കേണ്ടത്. ഇത് ഐശ്വര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ദാരിദ്ര്യത്തിന് അറുതി നല്‍കുന്നതിന് തുളസിയില പഴ്‌സില്‍ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പഴ്‌സില്‍ വെക്കുന്നതിലൂടെ അത് ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പുണ്യ സസ്യമാണ് തുളസി. അതുകൊണ്ട് തന്നെ അതിന്റെ ഇല എടുത്ത് പഴ്‌സില്‍ വെക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തിലെ ദാരിദ്ര്യത്തിന് അറുതി നല്‍കുന്നുണ്ട് എന്നാണ് വിശ്വാസം.

യാത്ര ശുഭകരമാവുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് തുളസി. യാത്രക്കിറങ്ങുമ്പോള്‍ അത് ശുഭകരമായ യാത്രയായി മാറുന്നതിന് ഒരു തുളസി ഇല എടുത്ത് ഇത് പഴ്‌സില്‍ വെച്ച് യാത്രക്ക് ഇറങ്ങൂ. ഇത് കൊണ്ട് .യാത്ര ശുഭകരമായി ലക്ഷ്യത്തിലെത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യണം. ജീവിതത്തില്‍ ഭാഗ്യം കൊണ്ട് വരുന്നതിന് തുളസിയിലയിലൂടെ കഴിയുന്നു.

 

English summary
benifits of thulasi leaves keeping our purse
topbanner

More News from this section

Subscribe by Email