Saturday September 22nd, 2018 - 10:33:pm
topbanner

ഇന്ന് കര്‍ക്കിടക വാവ്; പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി

NewsDesk
ഇന്ന് കര്‍ക്കിടക വാവ്; പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി

കണ്ണൂര്‍: കര്‍ക്കടക വാവ് ദിനത്തില്‍ പൃതൃമോക്ഷ പ്രാപ്തിക്കായി ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. ജില്ലയിലെ ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും പുലര്‍ച്ചെ നാലു മണി മുതല്‍ തന്നെ ബലിയര്‍പ്പിക്കല്‍ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. പയ്യാമ്പലം കടപ്പുറം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, കടലായി ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിരവധിപേര്‍ ബലിയിടാനെത്തി.

ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളും പ്രമുഖ ബലിതര്‍പ്പണയിടങ്ങളാണ്. മധ്യകേരളത്തിലെ പ്രധാന ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത് ആലുവ ശിവക്ഷേത്രത്തിലാണ്. വടക്കന്‍ കേരളത്തില്‍ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലും പയ്യാമ്പലം കടപ്പുറത്തും കല്‍പാത്തി പുഴയോരത്തും ബലിതര്‍പ്പണം ചടങ്ങുകള്‍ തുടങ്ങി.

ദക്ഷിണകാശിയെന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണഷേത്രത്തില്‍ ഒരേ സമയം 1500 പേര്‍ക്ക് തര്‍പ്പണം നടത്താനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തില്‍ ബലിയിടാനെത്തുന്നവര്‍ക്ക് എല്ലാസ്ഥലത്തും സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.karkidaka vavu bhali, karkidaka vavu bhali kannur

Read more topics: karkidaka, vavu bhali, kannur
English summary
karkidaka vavu bhali, karkidaka vavu bhali kannur
topbanner

More News from this section

Subscribe by Email