topbanner
Wednesday May 24th, 2017 - 5:23:pm
topbanner

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

NewsDesk
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

തിരുവനന്തപുരം: ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഓശാന ഞായറോടെ ആരംഭിച്ച ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടേയും വിശുദ്ധ വാരത്തിന് ഇതോടെ സമാപനമാകും. അഗ്നി, ജലശുദ്ധീകരണ കര്‍മ്മങ്ങള്‍ക്ക് ശേഷം ഇന്നലെ രാത്രി വൈകി ക്രിസ്തീയ ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു.

ഈസ്റ്റര്‍ ആചരണത്തോട് അനുബന്ധിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്നു.കേരളത്തിലെ പാശ്ചാത്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്ന സഭകളായ സീറോ മലങ്കര, യാക്കോബായ സഭകളില്‍ ഉയര്‍പ്പിന്റെ കര്‍മ്മങ്ങള്‍ വലിയ ശനിയാഴ്ച്ചയുടെ സന്ധ്യ നമസ്‌കാരത്തോടെയാണ് ആരംഭിച്ചത്. പൗരസ്ത്യ സുറിയാനി ആരാധാന ക്രമം പിന്തുടരുന്ന സീറോ മലബാര്‍ സഭയിലും ലത്തീന്‍ സഭയിലും ഉയര്‍പ്പിന്റെ കര്‍മ്മങ്ങള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ നടന്നു, കുര്‍ബാന മധ്യേ ആയിരുന്നു ഉയര്‍പ്പിന്റെ പ്രത്യേക ചടങ്ങുകൾ.

ഉയര്‍പ്പിന് ശേഷം ക്രിസ്തുവിന്റെ രൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ പ്രദക്ഷിണം നടത്തി. കേരളത്തിലെ ഇതര ക്രൈസ്തവ സഭകളായ സിഎസ്‌ഐ മാര്‍ത്തോമ ഓര്‍ത്തഡോക്‌സ് ബിലീവേഴ്‌സ് ചര്‍ച്ച് സഭകളിലും ഉയര്‍പ്പിന്റെ പ്രത്യേക കര്‍മ്മങ്ങള്‍ നടന്നു.

കല്ലറയില്‍ നിന്ന് ഉയിര്‍ത്ത് ആകാശത്തേക്കുയരുന്ന യേശുദേവന്റെ ദൃശ്യാവിഷ്കാരം തിരുക്കര്‍മ്മങ്ങളുടെ മുഖ്യ ഭാഗമാണ്. ഇതിനുശേഷം ആഘോഷമായ വിശുദ്ധ കുര്‍ബാനയുമുണ്ട്. ഇന്ന് രാവിലെയും വിവിധ സമയങ്ങളിലായി ദേവാലയങ്ങളില്‍ കുര്‍ബാന നടക്കും. അമ്ബതുദിവസം നീണ്ടുനിന്ന വിശ്വാസികളുടെ വലിയ നോമ്ബിനും ഇന്ന് സമാപനം കുറിക്കും.

Read more topics: Easter, celebration, kerala,
English summary
easter celebration kerala 2017
topbanner topbanner

More News from this section

Subscribe by Email