topbanner
Thursday August 17th, 2017 - 9:05:pm
topbanner

ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് കത്തോലിക്ക തീര്‍ഥാടന ദേവാലയത്തിലെ പെരുന്നാള്‍ സമാപിച്ചു

suvitha
ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് കത്തോലിക്ക തീര്‍ഥാടന ദേവാലയത്തിലെ പെരുന്നാള്‍ സമാപിച്ചു

കൊടുമണ്‍: ഭക്തിയും ആവേശവും നിറഞ്ഞ ചെമ്പെടുപ്പ് റാസയോടെ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് കത്തോലിക്ക തീര്‍ഥാടന ദേവാലയത്തിലെ പെരുന്നാള്‍ സമാപിച്ചു. ഞായറാഴ്ച വൈകീട്ട് നടന്ന ചെമ്പെടുപ്പ് റാസയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ദേവാലയത്തില്‍ നിന്ന് പുറപ്പെട്ട ചെമ്പെടുപ്പ് റാസ പുരാതന ദേവാലയമായ കോട്ടപ്പള്ളി വഴി സെന്റ് ജോര്‍ജ് ഷ്രൈന്‍കുരിശ്ശടിയില്‍ എത്തി.

അവിടെ തയാറാക്കി വെച്ചിരുന്ന ചെമ്പും ചോറും ആഘോഷമായി ദേവാലയതതിലേക്ക് എഴുന്നെള്ളിച്ചു. ഹോയ്.....ഹോയ്..... വിളികളോടും ഗീവര്‍ഗീസ് സഹദായെ സ്തുതിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ ആലപിച്ചും നീങ്ങിയ റാസയില്‍ നനാജാതി മതസ്ഥരായ വിശ്വാസികള്‍ പങ്കെടുത്തു. പാതയോരങ്ങളില്‍ നിന്ന വിശ്വാസികള്‍ വെറ്റിലയും പൂക്കളും വാരി വിതറി റാസയെ സ്വീകരിച്ചു.

റാസ ജംഗ്ഷന്‍ കുരിശടിയില്‍ എത്തി വൈദീകര്‍ പ്രാര്‍ഥന നടത്തിയ ശേഷം പള്ളിയില്‍ എത്തി പ്രദക്ഷിണത്തിന് ശേഷം പാതി വേവിച്ച ചോറ് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. ചന്ദനപ്പള്ളി ജങ്ഷനില്‍ തയാറാക്കിവച്ചിരുന്ന ചെമ്പും ചോറും സ്ത്രീകളുടെ നേതൃത്വത്തിലാണ് പള്ളിയിലേക്ക് എഴുന്നള്ളിച്ചത്.

ഞായറാഴ്ച രാവിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തിയ തീര്‍ഥാടകര്‍ക്ക് പള്ളിയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു. ഫാ. സക്കറിയാസ് നെടിയകാലായില്‍, ഫാ. ഗ്രിഗോറിയോസ് കോയിക്കലേത്ത്, ഫാ.മാര്‍ട്ടിന്‍ പുത്തന്‍വീട്, ഫാ.മാത്യു പേഴുംമൂട്ടില്‍, ഫാ.വര്‍ഗീസ് ചാമക്കാലായില്‍, ഫാ.ലിബിന്‍ പാറചരുവിളയില്‍,ഫാ.ജോയ്‌സി പുതുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പത്തനംതിട്ട രൂപത അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത പെരുന്നാള്‍ സന്ദേശം നല്‍കി. ഫാ. ജോണ്‍ തുണ്ടിയത്ത് ആശംസ നേര്‍ന്നു.  ഉച്ചക്ക് നടന്ന കുട പ്രദക്ഷിണം, വെച്ചൂട്ട് എന്നിവയിലും ധാരാളം പേര്‍ പങ്കെടുത്തു. മെയ് 14 ഞായറാഴ്ച എട്ടാമിടമായി ആചരിക്കും. അന്ന് രാവിലെ എട്ടിന് കുര്‍ബാന, 9.45 ന് റാസ, ആശീര്‍വാദം, കൊടിയിറക്ക്, നേര്‍ച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കും.

പെരുന്നാള്‍ പരിപാടികള്‍ക്ക് ഇടവക വികാരി ഫാ.സജി മാടമണ്ണില്‍, ട്രസ്റ്റി ബാബു കെ.പെരുമല, സെക്രട്ടറി സൈമണ്‍ ഡേവിഡ് പാലനില്‍ക്കുന്നതില്‍, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ഗീവര്‍ഗീസ് കുളത്തിനാല്‍, ഷിബു കെ.ജോയി, ഫിലിപ്പ് കിടങ്ങില്‍,ആന്റണി ചന്ദനപ്പള്ളി എന്നിവര്‍ നേത്യത്വം നല്‍കി.

 

 

Read more topics: church, perunnal, devotion
English summary
The feast of St. George Catholic Church in Chandanapally was completed
topbanner topbanner

More News from this section

Subscribe by Email