Tuesday November 20th, 2018 - 1:21:pm
topbanner

ജന്‍മദിന സ്മരണകളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ണികണ്ണനെ ഒരു നോക്കുകാണാനെത്തിയത് ആയിരങ്ങള്‍

NewsDesk
ജന്‍മദിന സ്മരണകളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ണികണ്ണനെ ഒരു നോക്കുകാണാനെത്തിയത് ആയിരങ്ങള്‍

തൃശൂര്‍: ജന്‍മദിന സ്മരണകളില്‍ മനം നിറച്ച് ഉണ്ണികണ്ണനെ ഒരു നോക്കുകാണാനെത്തിയത് ആയിരങ്ങള്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനപ്രവാഹമായിരുന്നു. ക്ഷേത്രത്തില്‍ മൂന്നുനേരം മേളത്തിന്റെയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയില്‍ കാഴ്ചശീവേലിയായിരുന്നു പ്രധാനം. മേളത്തിന് പെരുവനം കുട്ടന്‍മാരാരും പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയന്‍ മാരാരും പ്രാമാണികത്വമേകി. രാവിലെയും ഉച്ചതിരിഞ്ഞും ഗജരത്‌നം പത്മനാഭന്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണക്കോലമേറ്റി. രാത്രി വിളക്കെഴുന്നെള്ളിപ്പിന് വലിയകേശവനായിരുന്നു സ്വര്‍ണക്കോലമെഴുന്നെള്ളിച്ചത്. പഞ്ചവാദ്യം അകമ്പടിയായി.നാലാമത്തെ പ്രദക്ഷിണത്തില്‍ ഇടക്കകൊട്ടി തീര്‍ന്നതോടെ നൂറുകണക്കിന് ദീപങ്ങള്‍ നറുനെയ്യില്‍ തെളിഞ്ഞു.

നെന്മിനി ബലരാമ ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളിപ്പ് കാണാന്‍ ആയിരങ്ങളാണ് നഗരിയില്‍ തടിച്ചു കൂടിയത്. ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബിമോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിര്‍ ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പറചൊരിഞ്ഞ് എഴുന്നള്ളിപ്പിനെ വരവേറ്റു. തുടര്‍ന്ന് നടന്ന കൃഷ്ണബലരാമ സംഗമം ശ്രദ്ധേയമായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനും ജീവനക്കാര്‍ക്കും പുറമെ എന്‍സിസി,സ്റ്റുഡന്റ് പോലീസ് എന്നിവരുടെ സേവനവുമുണ്ടായി.

അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാടായ നെയ്യപ്പം 5,79,975 രൂപക്കും, പാല്‍പ്പായസം 5,65,600രൂപക്കും ഭക്തര്‍ ശീട്ടാക്കി. രാത്രി അത്താഴപൂജക്കാണ് ഭഗവാന് അപ്പം നിവേദിച്ചത്.ഒരു ദിവസം ഏറ്റവുമധികം അപ്പം നേദിക്കുന്ന വിനം കൂടിയാണ് രോഹിണി. ഇത് പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. രാത്രിയില്‍ ചുറ്റുവിളക്ക്, വിശേഷാല്‍ ദീപാലങ്കാരം എന്നിവയും ഉണ്ടായിരുന്നു.

കണ്ണന്റെ പിറന്നാള്‍ സദ്യകഴിക്കാന്‍ ഗുരുവായൂരിലെത്തിയത് കാല്‍ ലക്ഷത്തോളം ഭക്തര്‍.20000പേര്‍ക്കുള്ള സദ്യയാണ് തയ്യാറുക്കുന്നതെന്നാണ് ദേവസ്വം നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിഭവങ്ങള്‍ തയ്യാറാക്കേണ്ടി വന്നു. കാളന്‍, ഓലന്‍, എരിശേരി, പുളിഞ്ചി, അവിയല്‍, മെഴുക്കുപുരട്ടി, വറുത്തുപ്പേരി, പാല്‍പ്പായസം, നെയ്പായസം തുടങ്ങിയ വിഭവങ്ങളായിരുന്നു പ്രധാനം.സദ്യയുടെ ആദ്യ പന്തികളില്‍ നെയ്പായസവും പിന്നീട് പാല്‍പായസവുമാണ് വിളമ്പിയത്. രാവിലെ ഒന്‍പതുമുതല്‍ അന്നലക്ഷ്മി ഹാളിലും ഹാളിനോട്് ചേര്‍ന്ന് പന്തലിലും പുറത്ത് തെക്കേനടയില്‍പ്രത്യേകം തയ്യാറാക്കിയ പന്തലിലുമായാണ് സദ്യ നല്‍കിയത്. ഒരേസമയം 2000പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. രാവിലെ ഒമ്പതിനാരംഭിച്ച സദ്യ വൈകീട്ട് നാല് വരെ നീണ്ടു.

Read more topics: guruvayoor, temple, ashtami rohini,
English summary
ashtami rohini guruvayoor temple
topbanner

More News from this section

Subscribe by Email