Wednesday April 24th, 2019 - 6:15:pm
topbanner
topbanner

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭ യോജിപ്പ് ഉണ്ടാകില്ല: വിശ്വാസ പ്രഖ്യാപന സമ്മേളനം

Mithun muyyam
യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭ യോജിപ്പ് ഉണ്ടാകില്ല: വിശ്വാസ പ്രഖ്യാപന സമ്മേളനം

കൊച്ചി: യാക്കോബായ സഭ വിശ്വാസ പ്രഖ്യാപന സമ്മേളനം, മലങ്കര യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകൾ സഹോദരി സഭകളായി പ്രവര്‍ത്തിക്കാം എന്ന സന്ദേശം നല്‍കി. ഇതോടെ ഇരു സഭകളും യോജിക്കില്ലെന്നു വ്യക്തമായി. ഓര്‍ത്തോഡോക്‌സ് സഭയേയും കാതോലിക്കായും വിധിയേയും സമ്മേളനത്തില്‍ സംസാരിച്ചവര്‍ വിമര്‍ശിച്ചു.

2017 ജൂലായ് മൂന്നിന് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായ വിധിയുടെ അടിസ്ഥാനത്തില്‍ ചില സമാധന ശ്രമങ്ങള്‍ യാക്കോബായ സഭ നടത്തിയിരുന്നു എന്നും അതൊല്ലാം പാടെ തള്ളി ഓര്‍ത്തഡോക്‌സ് വിഭാഗം ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈകൊള്ളുകയുമാണെന്ന് സമ്മേളനത്തില്‍ യാക്കോബായ സഭയിലെ മെത്രാപ്പോലീത്താമാര്‍ സമ്മേളനത്തില്‍ അറിയിച്ചു.

പാത്രീയര്‍ക്കാ ദിനാഘോഷത്തോടനുബന്ധിച്ച് കല്ലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടത്തിയ വിശ്വാസ പ്രഖ്യാപന സമ്മേളനം പാത്രീയര്‍ക്കാ പ്രതിനിധിയും ബെല്‍ജീയം ആര്‍ച്ച് ബിഷപ്പുമായ ജോര്‍ജ് ഖൂറി ഉദ്ഘാടനം ചെയ്തു.യാക്കോബായ സഭയിലെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എല്ലാവിധ സഹായങ്ങളും നല്‍കാന്‍ അന്ത്യോഖ്യന്‍ സമൂഹം കൂടെ ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു.മലങ്കരയുടെ പരമാധ്യക്ഷന്‍ പാത്രീയര്‍ക്കീസ് ആണെന്നും അദേഹത്തെയും പത്രോസിന്റെ സിംഹാസനത്തെയും മലങ്കരയിലെ ഒരു വിശ്വാസികള്‍ക്കും തള്ളാനാകില്ലന്നും അദേഹം വ്യക്തമാക്കി.

സമ്മേനത്തില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലീക്കാ ബാവ അദ്ധ്യക്ഷത വഹിച്ചു.സുപ്രീം കോടതിയോ,കേരളത്തിലേ കോടതികളെ സര്‍ക്കാരോ ജഡ്ജിമാരോ പള്ളികള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അത് വിട്ടുനല്‍കാം. അല്ലാതെ വിശ്വാസികള്‍ വിയര്‍പ്പ് ഒഴുക്കി നിര്‍മ്മിച്ച ഒരു പള്ളിയും ആര്‍ക്കും വിട്ടു നല്‍കാന്‍ ആവില്ലന്ന് ശ്രേഷ്ഠ കാതോലീക്കാബാവ പറഞ്ഞു.ഒരു നന്ദിയും കാരുണ്യവും ഇല്ലാതെ ഓര്‍ത്തഡോക്‌സ് വിഭാഗം തങ്ങളുടെ പള്ളികള്‍ കോടതി വിധിയുണ്ടെന്ന മറവില്‍ പിടിച്ചെടുക്കുകയാണെന്നും അദേഹം പറഞ്ഞു.

ഇനിയും ഒരു പള്ളിപോലും ഇത്തരത്തില്‍ കൈയ്യേറുവാന്‍ അനുവദിക്കില്ല.എന്തു വില കെടുത്തും ചെറുത്തു തോല്പിക്കും. അടുത്ത ദിവസം മുതല്‍ മൂവാറ്റുപുഴയ്ക്ക് സമീപമുള്ള ഒരു പള്ളിയില്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തുമെന്നുള്ളതിനാല്‍ അവിടെ ഉടന്‍ തന്നെ പ്രാര്‍ത്ഥാനായഞ്ജം ആരംഭിക്കുമെന്നും അദേഹം പറഞ്ഞു. ഇപ്പോള്‍ കയറികൂടിയിരിക്കുന്ന പള്ളികളില്‍ നിന്ന് ഇറങ്ങി പോകുന്നതിന് കുറച്ച് സമയം അനുവദിച്ചിരിക്കുകയാണ്. അതിന് ശേഷവും ഇറങ്ങിയില്ലങ്കില്‍ പിടിച്ച് ഇറക്കി വിടേണ്ടി വരുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.

സ്വാഗതം പറഞ്ഞ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസാണ് ഇനിയും യോജിപ്പ് എന്നൊരു സംഭവം ഇല്ല.സഹോദരി സഭകളാണ് സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കാം എന്ന കാര്യം വ്യക്തമാക്കിയത്.പള്ളിയും വസ്തുവകകഴും നഷ്ടപ്പെട്ട് അനാഥര്‍ ആകുകയാണെങ്കില്‍ മാര്‍ത്തോമ്മാ സഭയുടെ പള്ളികള്‍ വിട്ടു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നന്നും അദേഹം പറഞ്ഞു.

സമുദായ വിഷയങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ട്രിബ്യൂണല്‍ സ്യഷ്ടിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.ഇനിയും മുതല്‍ ഓര്‍ത്തഡോക്‌സ് സഭ പങ്കെടുക്കുന്ന എക്യുമെനിക്കല്‍ സമ്മേളനങ്ങളില്‍ യാക്കോബായ സഭ പങ്കെടുക്കില്ലന്നും മറ്റ് സഭകളും ഈ നിലപാട് സ്വീകരിക്കണമെന്നും അദേഹം പറഞ്ഞു.

പതിനായിരകണക്കിന് വിശ്വാസകളാണ് വിശ്വാസപ്രഖ്യാപനത്തില്‍ പങ്കെടുക്കുന്നതിന് കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയത്. പാത്രീയര്‍ക്കിസ് ബാവ സന്ദേശവും വായിച്ചു.ഭക്തിപ്രമേയവും,പ്രതിക്ഷേധ പ്രമേയവും അവതിരിപ്പിച്ചു. അന്ത്യേഖ്യന്‍ വീട്ട് പിരിയില്ല എന്നുള്ള പ്രതിഞ്ജയും എടുത്തു.സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്താമാരും സംബഡിച്ചു .

English summary
The yacobaya-Orthodox church will not merge
topbanner

More News from this section

Subscribe by Email