topbanner
Tuesday October 17th, 2017 - 9:19:am
topbanner

തടിയമ്പാട് ഫാത്തിമാ മാതാവിന്റെ ദേവാലയം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

NewsDesk
തടിയമ്പാട് ഫാത്തിമാ മാതാവിന്റെ ദേവാലയം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

കോട്ടയം: ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിലൂടെ നല്‍കിയ സന്ദേശങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയിലെ തടിയമ്പാട് ഫാത്തിമാ മാതാവിന്റെ ദൈവാലയം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനയുടെയും പരിഹാര പ്രവര്‍ത്തനങ്ങളുടെയും ആവശ്യകതയാണ് ഫാത്തിമാ ദര്‍ശന വേളയില്‍ നല്‍കിയ സന്ദേശങ്ങളുടെ കാതലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക സമൂഹത്തിലെ തിന്മകളെ അതിജീവിക്കുവാന്‍ പ്രാര്‍ത്ഥനയും പരിത്യാഗവും വഴിയൊരുക്കും. തീര്‍ത്ഥാടന കേന്ദ്രമായി മാറിയ ഫാത്തിമാ മാതാവിന്റെ നാമധേയത്തിലുള്ള കോട്ടയം അതിരൂപതയിലെ തടിയമ്പാട് ഫാത്തിമാ മാതാ ഇടവക ദൈവാലയം അതിരൂപയ്ക്കും പൊതുസമൂഹത്തിനും പ്രാര്‍ത്ഥനയിലൂടെ ശക്തിപകരുന്ന ഊര്‍ജ്ജ സ്രോതസ്സായി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, പടമുഖം ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, പടമുഖം ഫൊറോനയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

പടമുഖം ഫൊറോനയിലെ വിവിധ ഇടവകകളിലെ വിശ്വാസികളുടെ പ്രതിനിധികള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. ഒക്‌ടോബര്‍ വരെ തൂവാനിസാ ടീമിന്റെ നേതൃത്വത്തില്‍ എല്ലാ മാസത്തിലെയും 12-ാം തീയതികളില്‍ ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും ജാഗരണ പ്രാര്‍ത്ഥനയും 13-ാം തീയതികളില്‍ ഏകദിന മരിയന്‍ കണ്‍വന്‍ഷനും വിശുദ്ധ കുര്‍ബ്ബാനയും തീര്‍ത്ഥാടന കേന്ദ്രത്തില്‍ ക്രമീകരിക്കുമെന്ന് തടിയമ്പാട് ഫാത്തിമാ മാതാ പള്ളി വികാരി ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ അറിയിച്ചു.

 

English summary
Thadiyampadu Fathima Matha Church
topbanner topbanner

More News from this section

Subscribe by Email