Sunday September 23rd, 2018 - 8:45:am
topbanner

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം: സംഘാടക സമിതി രൂപീകരിച്ചു

NewsDesk
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം: സംഘാടക സമിതി രൂപീകരിച്ചു

പയ്യന്നൂർ : പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം 2019 ഫെബ്രുവരി 4 മുതൽ 7വരെ പെരുങ്കളിയാട്ടം നടക്കും. സംഘാടക സമിതി രൂപീകരണം ക്ഷേത്ര പരിസരത്ത് സംസ്ഥാന തുറമുഖ -പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കരിവെള്ളൂർ വലിയച്ഛൻ പ്രമോദ് കോമരം എന്നിവർ മുഖ്യാതിഥികളായി.

ക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. പി തമ്പാൻ കളിയാട്ട വിശദീകരണവും രാജീവൻ പച്ച സംഘാടക സമിതി പാനൽ അവതരണവും പി മോഹനൻ ബഡ്ജറ്റ് അവതരണവും നടത്തി.  പടോളി രാജേന്ദ്രൻ അന്തിത്തിരിയൻ, മoത്തുംപടി കണ്ണൻ കോമരം, പുത്തലത്ത് ഇന്ദുലേഖ, വി ബാലൻ, പി പ്രീത, പി യു രാജൻ എന്നിവർ സംസാരിച്ചു.  പി എ സന്തോഷ് സ്വാഗതവും കെ ഉമേശൻ നന്ദിയും പറഞ്ഞു.

പെരുങ്കളിയാട്ടം സംഘാടക സമിതി ഭാരവാഹികൾ - എച്ച് എൽ ഹരിഹര അയ്യർ (ചെയർമാൻ), പി എ സന്തോഷ് (വർക്കിങ് ചെയർമാൻ), പി തമ്പാൻ (ജനറൽ കൺവീനർ)

English summary
Poonthuruthi Muchilott Bhagavathi perum kaliyattam
topbanner

More News from this section

Subscribe by Email