Tuesday September 18th, 2018 - 7:16:pm
topbanner
Breaking News

തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് ചൊവ്വാഴ്ച തിരി തെളിയും

NewsDesk
തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് ചൊവ്വാഴ്ച തിരി തെളിയും

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പതിനാല് വർഷങ്ങൾക്ക് ശേഷം 6 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് ചൊവ്വാഴ്ച തിരി തെളിയും. 6 ന് രാവിലെ 6 ന് അരങ്ങിൽ അടിയന്തിരം. തുടർന്ന് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തിക്ക് എത്തിക്കും.

ഭണ്ഡാരപ്പുരയിലേക്കും കലവറയിലേക്കും അടുക്കളയിലേക്കും എഴുന്നള്ളത്ത്‌, കുഴിയടുപ്പിലേക്ക് തീ പകൽ 1 ന് ഗണപതിക്ക് വെക്കൽ, 1.30 ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, അരങ്ങിലടിയന്തിരം നെയ്യാട്ടം, വൈകിട്ട് 5 ന് പുലിയൂർ കണ്ണൻ വെള്ളാട്ടം, 6 ന് അന്ന പ്രസാദം, 7.30 ന് വിഷ്ണു മൂർത്തി, രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി തോറ്റം, രാത്രി 10 ന് മുച്ചിലോട്ട് ഭഗവതിയുടെ അന്തി തോറ്റം, അരങ്ങിലടിയന്തിരം നെയ്യാട്ടം, 11 ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി എന്നീ തെയ്യങ്ങളുടെ തോറ്റം. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ നടന്ന ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു.

പി ശശിധരൻ അധ്യക്ഷനായി. പോത്തേര കൃഷ്ണൻ, വി ബാലൻ, കെ ശ്രീജ, കെ ബി ആർ കണ്ണൻ, പി പ്രഭാകരൻ, ബിപി പുഷ്പലത, ലത വിജയൻ എന്നിവർ സംസാരിച്ചു. കെ സുധാകരൻ സ്വാഗതവും വി കെ സതീശൻ നന്ദിയും പറഞ്ഞു.

പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി 300 വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര

ക്ഷേത്ര പരിസരത്തെ  കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള മുന്നൂറോളം വനിതകളാണ് അരങ്ങേറ്റം കുറിച്ചത്. പ്രവീണ മധുസൂദനന്റെ ശിക്ഷണത്തിൽ നാല് കേന്ദ്രങ്ങളിലായാണ് പരിശീലനം നടന്നത്. 

Read more topics: Payyannur, muchilott,
English summary
Perumkaliyattam Payyannur Thayineri Muchilottu
topbanner

More News from this section

Subscribe by Email