Sunday February 17th, 2019 - 5:24:am
topbanner

തായിനരി മുച്ചിലോട്ട് പെരുങ്കളിയാട്ടം: വരച്ച് വെക്കൽ ചടങ്ങ് നടന്നു

fasila
തായിനരി മുച്ചിലോട്ട് പെരുങ്കളിയാട്ടം: വരച്ച് വെക്കൽ ചടങ്ങ് നടന്നു

പയ്യന്നൂർ: തായിനരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം വരച്ചു വെക്കല്‍ ചടങ്ങ് ക്ഷേത്രം സ്ഥാനീകരുടെയും, കോയ്മമാരുടേയും മറ്റു ക്ഷേത്രാചാര്യന്മാരുടെയും, വാല്യക്കാരുടേയും, ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങോടെ നടന്നു. അന്നൂരാൻമാർക്കാണ് മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാനുള്ള അവകാശം.

ക്ഷേത്രം ജന്മ കണിശന്‍ കോട്ടൂർ ജനാർദ്ദനൻ ജ്യോത്സ്യര്‍, ജ്യോതിർ ഗണിതാചാര്യ പണ്ഡിറ്റ് സദനം നാരായണ പൊതുവാൾ, ഏ വി മാധവ പൊതുവാൾ, കൊയോങ്കര കെ സുകേഷ്, ചെറുവത്തൂർ കൃഷ്ണ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്‌ന വിധി നടന്നത്. ഫെബ്രുവരി 6 മുതല്‍ 9 വരെയാണ് പെരുങ്കളിയാട്ടം. 9 ന് ഉച്ചയ്ക്ക് 1 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.

Viral News

Read more topics: Payyannur, Muchilottu,
English summary
Prumkaliyattam: Drawing ceremony was held
topbanner

More News from this section

Subscribe by Email