Monday May 28th, 2018 - 7:01:am
topbanner

മാർ ക്രിസോസ്റ്റം മാനവമൈത്രിയുടെ പ്രവാചകൻ: ഡോ.കെ.പി.യോഹന്നാൻ മെത്രാപ്പോലീത്ത

NewsDesk
മാർ ക്രിസോസ്റ്റം മാനവമൈത്രിയുടെ പ്രവാചകൻ: ഡോ.കെ.പി.യോഹന്നാൻ മെത്രാപ്പോലീത്ത

തിരുവല്ല: മാർ ക്രിസോസ്റ്റം മാനവമൈത്രിയുടെ പ്രവാചകൻ ആണെന്നും എല്ലാവരെയും ഒന്നായി കാണുവാനുള്ള അദ്ദേഹത്തിന്റെ ദർശനം ലോകത്തിന് മാതൃകയാകണം എന്നും ഡോ.കെ.പി.യോഹന്നാൻ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ നടത്തിയ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ശതാബ്ദി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.സി.സി.പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി. മുൻ പ്രസിഡന്റ് ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത , ആർച്ച് ബിഷപ്പ് മോസസ് സ്വാമിനാഥ്, ബിഷപ്പ് തോമസ് സാമുവേൽ, ബിഷപ് ജോജു മാത്യൂസ്, ബിഷപ്പ് പ്രയിസൺ ജോൺ, പി.എസ്.സി അംഗം ഡോ.ജിനു സഖറിയ ഉമ്മൻ, മാർത്തോമ്മാ സഭാ വൈദീക ട്രസ്റ്റി റവ.ലാൽ ചെറിയാൻ, കെ.സി.സി. ഭാരവാഹികളായ ഡോ. സൈമൺ ജോൺ, ഡോ.ജയ്സി കരിങ്ങാട്ടിൽ, അഡ്വ.പ്രകാശ് പി.തോമസ്, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ റവ.ഡോ. എ. റ്റി.എബ്രഹാം, പ്രൊഫ. ഫിലിപ്പ് എൻ. തോമസ്, റോയി നെല്ലിക്കാല, അനീഷ് കുന്നപ്പുഴ, ജോജി പി.തോമസ്, മാത്യു ചെറിയാൻ, അഡ്വ. ജോസഫ് നെല്ലാനിക്കൻ, എം.സി.ജോർജ് കൂട്ടി, ഓമന ഈ ശോ, ജിഷ അനീഷ് എന്നിവർ പ്രസംഗിച്ചു. കെ.സി.സി. യു.എ.ഇ. സോണിന്റെ ഉപഹാരം ജോബി ജോഷ്വാ സമർപ്പിച്ചു. തന്നെ വലുതാക്കിയ ജനത്തെ മറുപടി പ്രസംഗത്തിലൂടെ വലിയ തിരുമേനി പ്രകീർത്തിച്ചു.

English summary
KP Yohannan Metropolitan about mar chrysostom

More News from this section

Subscribe by Email