topbanner
Friday March 24th, 2017 - 3:38:pm
topbanner

എണ്‍പത്തിയഞ്ചാം വയസിലും തൃച്ഛംബരത്തപ്പന് കൊടിക്കൂറയൊരുക്കി അച്ച്യുതവാര്യര്‍

NewsDesk
എണ്‍പത്തിയഞ്ചാം വയസിലും തൃച്ഛംബരത്തപ്പന് കൊടിക്കൂറയൊരുക്കി അച്ച്യുതവാര്യര്‍

തളിപ്പറമ്പ്: എണ്‍പത്തിയഞ്ചാം വയസിലും തൃച്ഛംബരം ഉത്സവത്തിന് കൊടിക്കൂറയൊരുക്കി തൃച്ഛംബരത്തെ പുത്തന്‍ തേമഠത്തില്‍ അച്ച്യുതവാര്യര്‍. തുടര്‍ച്ചയായി 50-ാം വര്‍ഷമാണ്  അച്ച്യുതവാര്യര്‍ തൃച്ഛംബരം ഉത്സവത്തിന് കൊടിക്കൂറയൊരുക്കുന്നത്. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഈ പുണ്യകര്‍മ്മം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അച്ച്യുതവാര്യര്‍ പറയുന്നു.

നാളെ ഉച്ചക്ക് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറുമ്പോള്‍ തുടര്‍ച്ചയായി 50 വര്‍ഷത്തോളം തൃച്ഛംബരം ഉത്സവത്തിന് കൊടിക്കൂറയൊരുക്കാനായതന്റെ സന്തോത്തിലാണ്  അച്ച്യുതവാര്യര്‍. 85 ാം വയസിലും തൃച്ഛംബരം ഉത്സവത്തിന് കൊടിക്കൂറയൊരുക്കാനായത് ഭഗവാന്റെ അനുഗ്രഹമാണെന്നാണ് അച്ച്യുതവാര്യര്‍ പറയുന്നത്.

ക്ഷേത്രത്തില്‍ പതിവായി കൊടിക്കൂറയൊരുക്കുന്നവരില്‍ നിന്നും 50 വര്‍ഷം മുന്‍പ് യാദൃശ്ചികമായി തന്നിലെത്തിച്ചേര്‍ന്ന നിയോഗം ഒരു വ്രതമായി കൊണ്ടുനടക്കുന്ന അച്ച്യുതവാര്യര്‍ക്ക് 6 ദിവസമെടുക്കും ഒരു കൊടിക്കൂറ തയ്യാറാക്കാന്‍ ആറായിരം രൂപയിലേറെ ചിലവു വരുന്നുണ്ടിതിന്. മുന്‍ കാലങ്ങളില്‍ ദേവസ്വം തന്നെയാണിത് ചെയ്തു കൊണ്ടിരുന്നതെങ്കിലും ഇന്ന് കൊടിക്കൂറ സമര്‍പ്പിക്കാന്‍ ഭക്തരുടെ തിരക്കാണ്.തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തിന്

അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇതിനായി ആളുകള്‍ ബുക്കിംഗ് നടത്തിക്കഴിഞ്ഞു. 151 ഇഞ്ച് നീളത്തിലും 20 ഇഞ്ച് വീതിയിലുമാണ് കൊടിക്കൂറയുടെ നിര്‍മ്മാണം. ക്ഷേത്രങ്ങളിലെ പ്രതിഷ്ട മാറുന്നതിനനുസരിച്ച് കൊടിയിലെ ചിഹ്നം മാറും. കൃഷ്ണന് ഗരുഢന്‍, ശാസ്താവിന് കുതിര, ഭഗവതിക്ക് സിംഹം എന്നിങ്ങനെയാണ് പരമ്പരാഗത രീതി.  

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ കൂടാതെ ഡല്‍ഹി, പൂന, ഗുജറാത്ത്, എന്നിവിടങ്ങളിലും അച്ച്യുതവാര്യര്‍ കൊടിക്കൂറ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേനട, പൂക്കോത്ത്‌നട എന്നിവിടങ്ങളിലും ഉല്‍സവകാലത്ത് കൊടിക്കൂറകള്‍ ഉയര്‍ത്താറുണ്ട്. പുതിയ കൊടി ക്ഷേത്ര കൊടിമരത്തിലും കഴിഞ്ഞ വര്‍ഷങ്ങളിലുള്ളവ മറ്റ് രണ്ടിടങ്ങളിലും ഉയര്‍ത്തും. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഈ പുണ്യകര്‍മ്മം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറയുന്ന അച്ച്യുതവാര്യര്‍ തന്റെ ശിഷ്യനായ മഴൂര്‍ സ്വദേശി ലക്ഷ്മണന് കൊടിക്കൂറ നിര്‍മ്മാണ വിദ്യ പകര്‍ന്നു നല്‍കിയിട്ടുണ്ട്.

Read more topics: trichambaram, ulsavam, kodikoora,
English summary
trichambaram ulsavam kodikoora
topbanner topbanner

More News from this section

Subscribe by Email