Monday May 28th, 2018 - 7:01:am
topbanner

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത

NewsDesk
ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. മേയ് 1-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ മലങ്കര സഭ മാസിക, ദൃശ്യ മാധ്യമ സമിതി, നാഷണല്‍ റിലീഫ് സര്‍വീസ് ഓഫ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവയുടെ പ്രസിഡന്റാണ്.

കുന്നംകുളം തെക്കെ അങ്ങാടി സെന്റ് മത്ഥ്യാസ് ഇടവകയില്‍ കാണിയാമ്പാല്‍ പുലിക്കോട്ടില്‍ വറീത് പാവുവിന്റെയും കണ്ണനായ്ക്കല്‍ അന്നയുടെ മകനായി ജനിച്ച ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ നിന്ന് ബിരുദമെടുത്ത ശേഷം വിദേശ സര്‍വ്വകലാശാലകളില്‍ നിന്ന് ജര്‍മന്‍, ഹിബ്രു, ഗ്രീക്ക്, ലാറ്റിന്‍ എന്നീ ഭാഷകളില്‍ ഡിപ്ലോമയും, ചിക്കാഗോ സര്‍വ്വകലാശാലയില്‍ നിന്ന് പോസ്റ്റ് ഡോക്ടറേറ്റും നേടി. കോട്ടയം പഴയസെമിനാരി, നാഗ്പൂര്‍ സെമിനാരി എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

English summary
DR GEEVARGHESE MAR YULIOS KUNNAM KULAM BADHRASANA

More News from this section

Subscribe by Email