Saturday February 23rd, 2019 - 10:37:am
topbanner

ഭര്‍ത്താവിന് വൃത്തിയില്ല; തനിക്ക് വിവാഹമോചനം വേണമെന്ന് യുവതി

Jikku Joseph
ഭര്‍ത്താവിന് വൃത്തിയില്ല; തനിക്ക് വിവാഹമോചനം വേണമെന്ന് യുവതി

ദുബായ്: ഭര്‍ത്താവിന് വൃത്തിയില്ല. തനിക്ക് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. അല്‍ഐനിലാണ് സംഭവം. എവിടേയ്‌ക്കെങ്കിലും പോകുമ്പോള്‍ പോലും ഒരുങ്ങി നടക്കാന്‍ ഭര്‍ത്താവ് താത്പര്യം കാട്ടുന്നില്ല. ഭര്‍ത്താവിന്റെ പെരുമാറ്റം മോശമാണെന്നും തന്നെ അമിതമായി ആശ്രയിക്കുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

അതേസമയം, ഭാര്യയ്ക്കും അഞ്ച് മക്കള്‍ക്കും ഒപ്പം സമാധാനപരമായ ജീവിതം നയിച്ചു വരുന്നയാളാണ് താനെന്ന് ഭര്‍ത്താവ് പറയുന്നു. താന്‍ മോശക്കാരനാണെന്ന് അടുത്തിയെ ഭാര്യയെ ആരോ പറഞ്ഞു ധരിപ്പിച്ചിരിക്കുകയാണ്. ഈ സംഭവത്തിന് ശേഷമാണ് അടിസ്ഥാന രഹിതമായ ഓരോ കാരണങ്ങള്‍ പറഞ്ഞ് യുവതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നതെന്നും ഭര്‍ത്താവ് പറയുന്നു.

Viral News

Read more topics: women, court, divorce
English summary
women in court for divorce
topbanner

More News from this section

Subscribe by Email