Tuesday February 19th, 2019 - 7:33:pm
topbanner

റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

Jikku Joseph
റിയാദില്‍ വിഷ ഉറുമ്ബിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

റിയാദില്‍ ഉറുമ്പുകടിയേറ്റ് യുവതി മരിച്ചു. കഴിഞ്ഞ മാസം വീട്ടില്‍ വെച്ച് വിഷ ഉറുമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി കരുവാറ്റ ഫിലദല്‍ഫിയ (മുട്ടത്തില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജഫി (33)യാണു മരിച്ചത്.

രണ്ടാഴ്ച മുമ്പ് വിഷ ഉറുമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. ഉറുമ്പു കടിച്ചതോടെ ഉടന്‍ തന്നെ ശരീരം ചൊറിഞ്ഞു തടിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തു.

ഒടുവില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇവര്‍ മരിച്ചതായി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. വിഷ ഉറുമ്പിന്റെ കടിയേറ്റ് ആള്‍ക്കാര്‍ മരിച്ച സംഭവം ദുബായില്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെറിയ ഉറുമ്പുകളുടെ ചെറിയ അംശം വിഷം തന്നെ ഒരാളെ കൊല്ലാന്‍ ശേഷിയുള്ളതാണ്. 2010-ല്‍ ഓച്ചിറ സ്വദേശി ജീവേഷ് ഈ രീതിയില്‍ ദുബായില്‍ വെച്ച് മരിച്ചിരുന്നു.

Viral News

Read more topics: women, died, riyad, pravasi
English summary
women died in riyad
topbanner

More News from this section

Subscribe by Email