Friday September 21st, 2018 - 12:02:am
topbanner
Breaking News

നഗ്നനൃത്തം; ദുബായ് ജയിലില്‍ തടവുകാരി സൂപ്രണ്ടിന് മുന്നില്‍ വസ്ത്രമൂരിയെറിഞ്ഞു

NewsDesk
നഗ്നനൃത്തം; ദുബായ് ജയിലില്‍ തടവുകാരി സൂപ്രണ്ടിന് മുന്നില്‍ വസ്ത്രമൂരിയെറിഞ്ഞു

ദുബായ്: ദുബായ് സെന്‍ട്രല്‍ ജയിലില്‍ നടന്ന ആഘോഷ വേളയില്‍ മറ്റ് തടവുകാരികള്‍ക്കൊപ്പം നഗ്നനൃത്തം ചെയ്ത ഇരുപത്തിമൂന്നുകാരി ജയില്‍ ഉദ്യോഗസ്ഥയ്ക്കുമുന്നില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു.

പ്രദേശത്ത് അര്‍ദ്ധ നഗ്നയായിട്ടായിരുന്നു യുവതിയുടെ നൃത്തം. എന്നാല്‍ ഈ നൃത്തം ജയിലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥ കാണുകയുണ്ടായി. ഇവര്‍ നൃത്തം നിര്‍ത്തിവെച്ച് ഓഫീസിലേക്ക് വരാന്‍ യുവതിയോട് ആവശ്യപ്പെട്ടു.

വിശദീകരണം ചോദിച്ച പൊലീസിനോട് ജയില്‍ ഡയറക്ടര്‍ ആഘോഷത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ യുവതിയും പോലീസ് ഉദ്യോഗസ്ഥയും തമ്മില്‍ വാക്ക് തര്‍ക്കത്തിലായി. തര്‍ക്കം മൂത്തപ്പോള്‍ തടവുകാരി വസ്ത്രങ്ങള്‍ പൂര്‍ണമായും ഊരിയെറിഞ്ഞു. തുടര്‍ന്ന് മര്‍ദനമേറ്റ യുവതി പൊലീസ് പൊലീസ് ഉദ്യോഗസ്ഥയെ തെറി വിളിക്കുകയായിരുന്നു. യുവതി ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമായിട്ടില്ല.

Read more topics: Woman,dance, Dubai,Jail
English summary
Woman convicted of dirty dancing in Dubai Central Jail
topbanner

More News from this section

Subscribe by Email