Wednesday October 17th, 2018 - 8:57:am
topbanner
Breaking News

രൂപയുടെ മൂല്യമിടവ് പ്രവാസികള്‍ക്ക് നേട്ടമായി; കേരളത്തിലേക്കുള്ള പണത്തില്‍ 30 ശതമാനത്തിന്റെ വര്‍ധന

NewsDesk
രൂപയുടെ മൂല്യമിടവ് പ്രവാസികള്‍ക്ക് നേട്ടമായി; കേരളത്തിലേക്കുള്ള പണത്തില്‍ 30 ശതമാനത്തിന്റെ വര്‍ധന

കോട്ടയം: രൂപയുടെ മൂല്യം ദിവസംതോറും ഇടിഞ്ഞുകൊണ്ടിരിക്കെ നേട്ടം കൊയ്യാന്‍ പ്രവാസികള്‍. ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ കേരളത്തിലേക്ക് പണം അയയ്ക്കുന്നതില്‍ മുപ്പത് ശതമാനത്തോളമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

യുഎഇ ദിര്‍ഹം ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപയിലെത്തുമെന്നാണ് സൂചന. യുഎസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍, ഉയരുന്ന എണ്ണ വില തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നിരക്ക് വര്‍ധന നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില പ്രവാസികളുമുണ്ട്.

രൂപയുടെ മൂല്യമിടിഞ്ഞതോടെ പ്രളയത്തില്‍ കേരളം നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒട്ടേറെ പ്രവാസികള്‍ പണമയച്ചു. ഓഗസ്റ്റോടെ നിരക്കിലുണ്ടായ കുതിച്ചുചാട്ടം അമ്പരിപ്പിക്കുന്നതായിരുന്നു. രൂപ റെക്കോര്‍ഡ് താഴ്ചയിലേക്കാണ് പതിച്ചത്.

എന്നാല്‍, 2014 -2015 കാലഘട്ടത്തില്‍നിന്നു വ്യത്യസ്തമായി ബാങ്ക് വായ്പ എടുത്ത് പണം അയയ്ക്കുന്നവരുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യമിടിവ് തുടര്‍ന്നാല്‍ കേരളത്തിലെത്തുന്ന തുകയിലും വര്‍ധനയുണ്ടാകും.

Read more topics: rupee, Kerala
English summary
Weak rupee a boon as remittance inflows to Kerala
topbanner

More News from this section

Subscribe by Email