Friday May 24th, 2019 - 4:43:pm
topbanner
topbanner

വിസാ അപേക്ഷകളില്‍ ഉപയോക്താക്കള്‍ വ്യക്തമായ മേല്‍വിലാസം നല്‍കണമെന്ന് യു.എ.ഇ

RA
വിസാ അപേക്ഷകളില്‍ ഉപയോക്താക്കള്‍ വ്യക്തമായ മേല്‍വിലാസം നല്‍കണമെന്ന് യു.എ.ഇ

ദുബായ്: വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഉപയോക്താക്കള്‍ വ്യക്തമായ മേല്‍വിലാസം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ. ദുബായ്) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍മറി അറിയിച്ചു.

വിസാ സേവനങ്ങള്‍ തേടുന്ന ആളുകള്‍ അവ്യക്തമായ മേല്‍വിലാസം നല്‍കിയാല്‍ നടപടികള്‍ക്ക് സ്വാഭാവികമായും കാലതാമസം വരും.ശരിയായ മേല്‍വിലാസം വിസ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.അമർ സെന്ററുകൾ മുഖേന എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്.

Read more topics: visa application, proper ,address
English summary
visa application proper address
topbanner

More News from this section

Subscribe by Email