Tuesday June 25th, 2019 - 3:26:pm
topbanner
topbanner

ദുബായിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ വില്‍പത്ര രജിസ്‌ട്രേഷന്‍

jithin
ദുബായിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ വില്‍പത്ര രജിസ്‌ട്രേഷന്‍

കൊച്ചി, മാര്‍ച്ച് 06, 2018: ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ഏറ്റവും അധികം പ്രിയപ്പെട്ട രണ്ടാമത്തെ നിക്ഷേപ കേന്ദ്രമായി മാറുകയാണ് ദുബായ്. കണക്കുകള്‍* പ്രകാരം കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ആകെ 83.65 ബില്ല്യണ്‍ ദിര്‍ഹമാണ് ഇന്ത്യാക്കാര്‍ നിക്ഷേപിച്ചത്. 2017-ല്‍ ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ യുഎഇ സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയതും ഇന്ത്യാക്കാരാണ്. ഇത്തരത്തില്‍ ദുബായിലെ സാമ്പത്തിക രംഗത്ത് നിര്‍ണായക പങ്കുവഹിക്കുന്ന ആളുകളെന്ന നിലക്ക് ഇന്ത്യാക്കാരായ നിക്ഷേപകര്‍ക്കോ പ്രവാസികള്‍ക്കോ ലോജിസ്റ്റിക്കല്‍ വെല്ലുവിളികള്‍ അഭിമുഖീകരിച്ചിട്ടുണ്ടാകാം. അതുമല്ലെങ്കില്‍ തങ്ങളുടെ ആസ്തികള്‍ എങ്ങനെ സുരക്ഷിതമാക്കാം, പിന്‍തുടര്‍ച്ചാ തീരുമാനം എന്നീ കാര്യത്തിലും ആശങ്കയുണ്ടാ യിട്ടുണ്ടാകാം.

ദുബായിലോ, റാസ് അല്‍ ഖൈമയിലോ സ്ഥിരതാമസമുള്ള, അല്ലെങ്കില്‍ പ്രവാസികളായ നിരവധി ഇന്ത്യന്‍ നിക്ഷേപകര്‍ പ്രാദേശികമായ യുഎഇ നിയമങ്ങള്‍ സംബന്ധിച്ച് അവഗാഹമുള്ളവരല്ല. ദുബായില്‍ ഒരു വില്‍പത്രം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ദുബായിലോ റാസ് അല്‍ ഖൈമയിലോ ഉള്ള അവകാശികള്‍ക്ക് സ്വത്ത് കൈമാറാന്‍ പറ്റില്ലെന്നുള്ളതറിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരിയ നിയമമനുസരിച്ച് രക്തബന്ധമുള്ളവര്‍ക്ക് ആ സ്വത്ത് നല്‍കും.  ഓണ്‍ലൈന്‍ വെര്‍ച്ച്വല്‍ രജിസ്ട്രി സേവനങ്ങള്‍ ഒരുക്കി ഡിഐഎഫ്‌സി വില്‍പത്ര സേവന കേന്ദ്രങ്ങള്‍ 2015 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഡിഐഎഫ്‌സി വില്‍പത്ര സേവന കേന്ദ്രങ്ങള്‍ (ണടഇ) ദുബായ് സര്‍ക്കാരിന്റെ ഒരു സംവിധാനമാണ്. ദുബായ് സര്‍ക്കാരിന്റെ ഒരു പൊതു സംവിധാനമായ ഡിഐഎഫ്‌സി വില്‍പത്ര സേവന കേന്ദ്രങ്ങളില്‍ ദുബായ്, റാസ് അല്‍ ഖൈമ എന്നിവിടങ്ങളിലെ മുസ്ലിം ഇതര, വിദേശ നിക്ഷേപരുടെ വില്‍പത്രങ്ങള്‍ കൃത്യമായി നടപ്പാക്കപ്പെടുന്നതിനുള്ള സാഹചര്യമൊരുക്കുന്നു. യുഎഇക്കു പുറത്ത് താമസിക്കുന്ന ആളുകള്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ദുബായിലും റാസ് അല്‍ ഖൈമയിലുമുള്ള തന്റെ സ്വത്തിന്റെ ആസ്തിയുടെ വില്‍പത്രം രജിസ്റ്റര്‍ ചെയ്യാനും വില്‍പത്രം തയ്യാറാക്കുന്നതിന് സാക്ഷിയാകാനും ഇതിലൂടെ സാധിക്കും.

വെര്‍ച്ച്വല്‍ രജിസ്ട്രി സര്‍ക്കാരിന്റെ ഒരു സ്മാര്‍ട്ട് സേവനമാണ്. ആഗോള നിക്ഷേപകരും ആസ്തികളുടെ ഉടമകള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് നിന്ന് വില്‍പത്രം രജിസ്റ്റര്‍ ചെയ്യാം. ഡിഐഎഫ്‌സിയിലെ വിദഗ്ധരുടെ സഹായത്തോടെ ഒരു ലാപ്‌ടോപ്പോ, സ്മാര്‍ട്ട്‌ഫോണോ ഉപയോഗിച്ച് വില്‍പത്രം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വില്‍പത്ര രജിസ്‌ട്രേഷന്റെ നടപടിയുടെ'ഭാഗമായി വിഎഫ്എസ് ഗ്ലോബല്‍ നല്‍കുന്ന സൗജന്യ ഐഡന്റിറ്റി വെരിഫികേഷന്‍ 
ലോകത്തിലെ മുന്‍നിര വിസ, കോണ്‍സുലര്‍ സേവന ദാതാക്കളായ വിഎഫ്എസ് ഗ്ലോബലുമായി 2017 നവംബറില്‍ വില്‍സ് സെര്‍വീസ് സെന്റര്‍ ഒരു പങ്കാളിത്ത കരാറുണ്ടാക്കിയിട്ടുണ്ട്. വില്‍പത്ര രജിസ്‌ട്രേഷന്‍ നടത്താനായി യുഎഇയിലെ പ്രവാസികള്‍ക്ക് വെരിഫികേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കാനായിരുന്നു ഈ പരസ്പര സഹകരണം. ഒപ്പിടുന്ന സമയത്ത് ആരെങ്കിലും ആള്‍മാറാട്ടം നടത്തി എന്ന കാരണത്താല്‍ പോലും പിന്നീടുളള ഒരു തീയതിയില്‍ വില്‍പത്രത്തെ പറ്റി വാദപ്രതിവാദം നടത്താന്‍ പറ്റുകയില്ല എന്നുളള ഒരു വ്യക്തമായ അറിവ് ഡിഐഎഫ്‌സിയുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

വില്‍പത്രം രജിസ്റ്റര്‍ ചെയ്തതിന് ശേഷം 137 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വിഎഫ്എസ് ഗ്ലോബലിന്റെ ഏതെങ്കിലും ആപ്ലികേഷന്‍ സെന്ററുകളിലെത്തി ഐഡന്റിറ്റി വെരിഫികേഷന്‍ നടത്താവുന്നതാണ് അല്ലെങ്കില്‍ വിഎഫ്എസ് ഗ്ലോബലിന്റെ പ്രിതിനിധിയുടെ അപ്പോയ്‌മെന്റ് എടുത്തതിനുശേഷം വ്യക്തിയുടെ വീട്ടില്‍ വച്ചോ, ഓഫീസിലോ ഐഡന്റിറ്റി പരിശോധന പൂര്‍ത്തിയാക്കാം (അപേക്ഷ സെന്ററില്‍ നിന്ന് ഒരു നിശ്ചിത ദൂര പരിധിയിലാണെങ്കില്‍). 
ഡിഐഎഫ്‌സിയുടെ ഓണ്‍ലൈന്‍ സേവനങ്ങളിലൂടെ വില്‍പത്രം രജിസ്‌ററര്‍ ചെയ്യുമ്പോള്‍ ഉള്ള നേട്ടങ്ങളെ കുറിച്ച് നിക്ഷേപകരെ ബോധവല്‍ക്കരിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കൊച്ചിയില്‍ ഒരു വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. യുഎഇയിലും മറ്റും നിക്ഷേപം നടത്തുന്ന വിരവധി പേരുണ്ട് എന്ന നിലക്കാണ് കൊച്ചിയില്‍ പരിപാടി സംഘടിപ്പിച്ചത.് 
നിയമ തര്‍ക്കങ്ങളില്‍ നിരവധി വില്‍പത്രങ്ങള്‍ പെടുന്നത് ആശങ്കാജനകമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത് ഡിഐഎഫ്‌സി വില്‍പത്ര സേവന കേന്ദ്രത്തിന്റെ ഡയറക്ടര്‍ സീന്‍ ഹിര്‍ഡ് പറഞ്ഞു. വിഎഫ്എസ് ഗ്ലോബലുമായുളള സഹകരണം രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയും ഇത് വഴി ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ കുറയുകയും ചെയ്തു.

തങ്ങളുടെ കൂടുതല്‍ ഉപഭോക്താക്കളും വെര്‍ച്ച്വല്‍ രജിസ്ട്രി സേവനങ്ങള്‍ വഴി ഓണ്‍ലൈന്‍ വില്‍പത്രം രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ട് തങ്ങള്‍ അധികമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ്. ദുബായിലും റാസ് അല്‍ ഖൈമയിലും ഉള്ള ആസ്തികള്‍ക്ക് മേലുള്ള ആഗോള നിക്ഷേപകരുടെയും നേരത്തെ താമസിച്ചിരുന്നവരുടെയും വില്‍പത്രം ഇതോടെ പൂര്‍ണ സുരക്ഷിതമാവുകയാണ്, അദ്ദേഹം വ്യക്തമാക്കി. 

ഡിഐഎഫ്‌സി വില്‍പത്ര സേവന കേന്ദ്രത്തിന്റെ വെര്‍ച്ച്വല്‍ രജിസ്ട്രി ഉപഭോക്താക്കള്‍ക്ക് ഐഡന്റിറ്റി വെരിഫികേഷന്‍ നല്‍കുന്നത് ബഹുമതിയായാണ് കണക്കാക്കുന്നതെന്ന് വിഎഫ്എസ് ഗ്ലോബല്‍ സൗത്ത് ഏഷ്യ & മിഡില്‍ ഈസ്റ്റ് സിഒഒ വിനയ് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യയിലെമ്പാടുമുള്ള വിഎഫ്എസ് ഗ്ലോബലിന്റെ നെറ്റ്‌വര്‍ക്ക് വഴി ഡിഐഎഫ്‌സി വില്‍പത്ര സേവന കേന്ദ്രത്തിന്റെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഐഡന്റിറ്റി വേരിഫികേഷന്‍ 17 പട്ടണങ്ങളിലെ ഏതെങ്കിലും ആപ്ലിക്കേഷന്‍ സെന്ററിലോ അല്ലെങ്കില്‍ വീട്ടില്‍ വച്ചോ, ഓഫീസിലോ നടത്തി അധിക സുരക്ഷ ഉറപ്പുവരുത്താം. ഈ ഐഡന്റിറ്റി വെരിഫികേഷന്‍ വഴി 'ഭാവിയിലുണ്ടാകുന്ന എന്ത് നിയമതര്‍ക്കങ്ങളും ഒഴിവാക്കുമെന്നും, അന്തര്‍ദ്ദേശിയ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഉറപ്പുനല്‍കികൊണ്ട് ദുബായിലും റാസ് അല്‍ ഖൈമയിലുമുള്ള സ്വത്തുക്കള്‍ ഡിഐഎഫ്‌സി ഡബ്ലൂഎസ്‌സിയിലൂടെ സുരക്ഷിതമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: Dubai, registration, deposits
English summary
The vast registration system to secure Indian deposits in Dubai
topbanner

More News from this section

Subscribe by Email